ഇന്ത്യൻ കൈത്തറി വ്യവസായത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കാനും, നെയ്ത്തുകാരുടെ സാമൂഹിക-സാമ്പത്തിക വികസനം ലക്ഷ്യമിട്ടുകൊണ്ടും, കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും, നെയ്ത്തുകാരുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും വേണ്ടി എല്ലാ വർഷവും ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നു. 1905 ആഗസ്റ്റ് 7-ന് കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് എല്ലാവർഷവും ആഗസ്റ്റ് മാസം 7-ാം തീയതി കൈത്തറി മേഖലയുടെ വളർച്ചയ്ക്കും, നെയ്ത്തുകാരുടെ ഉന്നമനത്തിനും വേണ്ടി കൈത്തറി ദിനാഘോഷ പരിപാടികൾ നടത്തിവരുന്നു.