കൈത്തറി വ്യവസായം
ലഘു വിവരണം
കൈത്തറി നെയ്തു സഹകരണ സംഘങ്ങളുടെ നെറ്റ് ഡിസ്പോസിബിൾ വിഭവ സ്ഥിതി ഉയർ*ത്തുന്നതിനും ആസ്തി സൃഷ്ടിക്കുന്നതിനും അടിയന്തിരമായി പ്രവർത്തന മൂലധനമായി ഉപയോഗിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുളളത്.
ആർക്കൊക്കെ ലഭിക്കും 1. പ്രാഥമിക നെയ്തു സഹകരണ സംഘങ്ങൾ (കുടിൽ മാതൃക, ഫാക്ടറി മാതൃക, പട്ടികജാതി/പട്ടികവർഗ സഹകരണ സംഘങ്ങൾ) 2. ഹാൻടെക്സ്, ഹാൻവീവ്
എങ്ങനെ അപേക്ഷിക്കാം
ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ മുഖേന അർഹത കുടിൽ മാതൃക, ഫാക്ടറി മാതൃക, പട്ടികജാതി/പട്ടിക വർഗ സഹകരണ സംഘങ്ങൾ അർഹത അവരുടെ പൂർണ്ണമായും അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെ യഥാക്രമം 2,3,5 മടങ്ങ് പരമാവധി അനുവദിക്കാവുന്ന തുക അഞ്ച് ലക്ഷം രൂപയാണ്.
മാനദണ്ഡങ്ങൾ
സംഘങ്ങൾക്ക് 25 ൽ കുറയാത്ത തറികൾ ഉണ്ടായിരിക്കുകയും, തറികളും നെയ്ത്തുകാരെയും രജിസ്ട്രാർ ഐഡന്റിഫൈ ചെയ്തിരിക്കുകയും വേണം. അനുഭാവികളുടെ എണ്ണം ആകെ 5% ത്തിൽ അധികരിക്കുവാൻ പാടില്ല. സംഘത്തിൽ രജിസ്ട്രാർ അംഗീകരിച്ച പെയ്ഡ് സെക്രട്ടറി ഉണ്ടായിരിക്കണം. സംഘത്തിന്റെ ബൈലായിൽ ഗവണ്മെന്റ് അംഗമായിരിക്കുകയും, ഗവൺമെന്റിന് ഓഹരി എടുക്കുവാൻ വ്യവസ്ഥ ഉണ്ടായിരിക്കുകയും വേണം. അംഗങ്ങളുടെ കൂലിയുടെ 6 % ൽ കുറയാത്ത വിഹിതം ത്രിഫ്ട് ഡെപ്പോസിറ്റായി പിടിക്കുന്നതിനും, വർഷംതോറും ഓഹരിയാക്കി മാറ്റുന്നതിനും സംഘം ബൈലാ യിൽ വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘം ജി.എസ്.പി തുക പിൻവലിച്ച തീയതി മുതൽ 6 മാസത്തിനകം വിനിയോഗിച്ചിരിക്കണം. നിശ്ചിത കാലയളവിൽ വിനിയോഗിക്കുവാൻ കഴിഞ്ഞില്ലയെങ്കിൽ വിനിയോഗം കാലഹരണപ്പെട്ട തീയതി മുതൽ 15 ദിവസത്തിനുളളിൽ ഗവണ്മെന്റിലേക്ക് തിരിച്ചടച്ചിരിക്കണം.
1. കഴിനൂല് സബ്സിഡി
ലഘു വിവരം - നെയ്ത്ത്കാര്‍ക്ക് ഗുണമേډയുളള അസംസ്കൃത വസ്തുവായ നൂല് ഹാന്റക്സ്, ഹാന്‍വീവ് മറ്റ് സഹകരണ യാണ് ബാങ്കുകൾ എന്നിവ വഴി ന്യായമായ വിലക്ക് യഥാസമയം നെയ്ത്ത്കാര്‍ക്ക് ലഭ്യമാക്കുന്നതിനുളള പദ്ധതിയാണിത്.
ആര്‍ക്കൊക്കെ ലഭിക്കും - പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍/നെയ്ത്തുകാര്‍ക്ക് ലഭിക്കും
എങ്ങനെ അപേക്ഷിക്കാം - ക്ലെയിം ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മുഖാന്തിരം സമര്‍പ്പിക്കേണ്ടതാണ്.
അര്‍ഹത -
എ) 39 വരെയുളള കൗണ്ടുകള്‍ക്ക് കിലോഗ്രാമിന് 25 രൂപ നിരക്കിലും 40 മുതല്‍ 80 വരെയുളള കൗണ്ടുകള്‍ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും 80 ന് മുകളിലുളള കൗണ്ടുകള്‍ക്ക് കിലോഗ്രാമിന് 40 രൂപ നിരക്കിലും ആണ് കഴിനൂല് സബ്സിഡി അനുദിച്ച് നല്‍കുന്നത്
ബി) യാണ് ബാങ്കുകൾ വാങ്ങി സബ്സിഡി നിരക്കില്‍ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് / നെയ്ത്ത്കാര്‍ക്ക് വിതരണം നടത്തിയ നൂലിനാണ് സബ്സിഡി അനുവദിക്കുന്നത് . പദ്ധതി നിര്‍വ്വഹണ ഏജന്‍സിക്ക് നൂല് പേരുകേട്ട സ്പിന്നിംഗ് മില്ലുകള്‍/നാഷണല്‍ ഹാന്റ്ലൂം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
സി) ഈ പദ്ധതി പ്രകാരം എല്ലാ കൗണ്ടിലും പെട്ട കോട്ടണ്‍ നൂലുകളും സബ്സിഡിക്ക് അര്‍ഹമാണ്.
മാനദണ്ഡങ്ങള്‍ -
1) ഹാന്റക്സ്, ഹാന്‍വീവ് മറ്റ് സഹകരണ യാണ് ബാങ്കുകള്‍ എന്നിവ സബ്സിഡി ക്ലയിം പാദവര്ഷമായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഓരോ പാദവര്‍ഷത്തിലെ ക്ലയിമുകളും ബന്ധപ്പെട്ട പാദവര്‍ഷത്തിലെ അവസാന തീയതി മുതല്‍ 30 ദിവസത്തിനകം ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമര്‍പ്പിക്കേണ്ടതാണ്.
2) ബന്ധപ്പെട്ട പാദ വര്‍ഷം കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് യാ ണ് ബാങ്കുകള്‍ വാങ്ങി വിതരണം ചെയ്ത നൂലിന്റെ യഥാര്‍ത്ഥ വിലയെ അടിസ്ഥാനമാക്കി ക്ലയിം സമര്‍പ്പിക്കണം.
അപേക്ഷയോടൊപ്പം
എ) യാണ് വാങ്ങിയ ബില്ലുകളുടെ പകര്‍പ്പുകള്‍
ബി) യാണ് വിതരണം നടത്തിയ ബില്ലുകളുടെ പകര്‍പ്പുകള്‍
സി) ജനറല്‍ മാനേജരുടെ സര്‍ട്ടിഫിക്കറ്റ്
ഡി) സബ്സിഡി കണക്കാക്കിയ സ്റ്റേറ്റ്മെന്റ്
ഇ) 10% എം.ജി.പി.എസ് ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്ന ജനറല്‍ മാനേജരുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉളളടക്കം ചെയ്യേണ്ടതാണ്.
എഫ്) ഭരണ സമിതി തീരുമാനത്തിന്റെ ശരിപകര്‍പ്പ്
3) ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാകുന്ന ക്ലയിമും അനുബന്ധ രേഖകളും ജനറല്‍ മാനേജര്‍ പരിശോധിച്ച് അപേക്ഷ ലഭിച്ച തീയതി മുതല്‍ 15 ദിവസത്തിനകം കൈത്തറി വസ്ത്ര ഡയറക്ടറേറ്റീല് സമര്‍പ്പിക്കേണ്ടതാണ്.
2) - ചായം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്കുളള സബ്സിഡി
ലഘു വിവരണം- നെയ്ത്ത്കാര്‍ക്ക് ഗുണമേന്മയുളള അസംസ്കൃത വസ്തുക്കളായ ഛായം , രാസപദാര്‍ത്ഥങ്ങള്‍ ഹാന്റക്സ്, ഹാന്‍വീവ് മറ്റ് സഹകരണ യാണ് ബാങ്കുകള്‍ എന്നിവ വഴി ന്യായമായ വിലക്ക് യഥാസമയം ലഭ്യമാക്കുന്നതിനുളള പദ്ധതിയാണിത്.
ആര്‍ക്കൊക്കെ ലഭിക്കും - പ്രാഥമതിക കൈത്തറി സഹകരണ സംഘങ്ങള്‍/ നെയ്ത്ത്കാര്
എങ്ങനെ അപേക്ഷിക്കാം - ക്ലെയിം ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജർ മുഖാന്തിരം സമര്‍പ്പിക്കേണ്ടതാണ്.
അര്‍ഹത -
എ) ചായങ്ങളും രാസവസ്തുക്കളും വാങ്ങിയ വിലയുടെ 10% ആണ് സബ്സിഡിയായി നല്‍കുന്നത്
ബി) യാണ് ബാങ്കുകൾ വാങ്ങി സബ്സിഡി നിരക്കിൽ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് / നെയ്ത്ത്കാര്‍ക്ക് വിതരണം നടത്തിയ ഛായങ്ങളും രാസവസ്തുക്കള്ക്കുമാണ് സബ്സിഡി അനുവദിക്കുന്നത് . പദ്ധതി നിര്‍വ്വഹണ ഏജന്‍സിക്ക് ഛായങ്ങളും രാസവസ്തുക്കളും നിര്‍മ്മാതാക്കൾ , വ്യാപരികള്‍ ഇടനിലക്കാര്‍ അല്ലെങ്കിൽ ഏജന്‍സികൾ എന്നിവരിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
സി) ഈ പദ്ധതി പ്രകാരം എല്ലാ തരത്തിലും പെട്ട ചായങ്ങള്‍ക്കും രാസവസ്തുക്കള്‍ക്കും സബ്സിഡിക്ക് അര്‍ഹമാണ്.
5. മാനദണ്ഡങ്ങള്‍-
1) ഹാന്റക്സ്, ഹാന്‍വീവ് മറ്റ് സഹകരണ യാണ് ബാങ്കുകള്‍ എന്നിവ സബ്സിഡി ക്ലയിം പാദവര്ഷമായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഓരോ പാദവര്‍ഷത്തിലെ ക്ലയിമുകളും ബന്ധപ്പെട്ട പാദവര്‍ഷത്തിലെ അവസാന തീയതി മുതൽ 30 ദിവസത്തിനകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
2) ബന്ധപ്പെട്ട പാദ വര്‍ഷം കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് യാണ് ബാങ്കുകള്‍ വാങ്ങി വിതരണം ചെയ്ത നൂലിന്റെ യഥാര്‍ത്ഥ വിലയെ അടിസ്ഥാനമാക്കി ക്ലയിം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം
- ഛായം , രാസവസ്തുക്കള്‍ എന്നിവ വാങ്ങിയ ബില്ലുകളുടെ പകര്‍പ്പുകൾ
- ചായങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ വിതരണം നടത്തിയ ബില്ലുകളുടെ പകര്‍പ്പുകൾ
- ജനറല്‍ മാനേജരുടെ സര്‍ട്ടിഫിക്കറ്റ്
- സബ്സിഡി കണക്കാക്കിയ സ്റ്റേറ്റ്മെന്റ്.
- ഭരണ സമിതി തീരുമാനത്തിന്റെ ശരിപകര്‍പ്പ്
3) ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാകുന്ന ക്ലയിമും അനുബന്ധ രേഖകളും ജനറല്‍ മാനേജര്‍ പരിശോധിച്ച് അപേക്ഷ ലഭിച്ച തീയതി മുതല്‍ 15 ദിവസത്തിനകം കൈത്തറി വസ്ത്ര ഡയറക്ടറേറ്റീല് സമര്‍പ്പിക്കേണ്ടതാണ്.
ലഘുവിവരണം :- ഗുണമേന്മയുളള അസംസ്കൃത വസ്തുക്കൾ ന്യായമായ വിലയ്ക്ക് യഥാസമയം നെയ്ത്ത്കാര്‍ക്ക് ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുളള പദ്ധതിയാണിത്. ഹാന്റക്സ് , ഹാന്‍വീവ് മറ്റ് 6 യാണ് ബാങ്കുകള്‍ എന്നിവ മുഖേനയാണ് ടി പദ്ധതി നടപ്പിലാക്കുന്നത്. യാണ് ബാങ്കുകള്‍ക്ക് നൂല്, മറ്റ് അസംസ്കൃത വസ്തുക്കള്‍ എന്നിവ വാങ്ങി പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് പ്രവര്‍ത്തന മൂലധനമായാണ് മാര്‍ജിന്‍ മണി ലോണ്‍ അനുവദിക്കുന്നത്.
ആര്‍ക്കൊക്കെ ലഭിക്കും :- യാണ് ബാങ്കുകള്‍
എങ്ങനെ അപേക്ഷിക്കാം :- ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാർ മുഖാന്തിരം കൈത്തറി വസ്ത്ര ഡയറക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ്.
അര്‍ഹത :- സ്ഥാപനങ്ങളുടെ മൊത്തത്തിലുളള ഇന്‍പുട്ട്, ഔട്ട്പുട്ട് , ലിങ്കേജ് , തൊഴിലവസരങ്ങള്‍ സൃഷ്ടിക്കൽ, ഉഉത്തരവിൻപ്രകാരം
ജൂനിയർ/സീനിയർസൂപ്രണ്ട്ല്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് ഉല്‍പ്പാദന വര്‍ദ്ധനവ്, മൊത്തം വിറ്റ് വരവ് എന്നിവ അടിസ്ഥാനമാക്കി ധനസഹായം നിശ്ചയിക്കുന്നതാണ്. യാണ് ബാങ്കുകളുടെ മുന്‍വര്‍ഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ലോണ്‍ അനുവദിക്കുന്നത്.
മാനദണ്ഡങ്ങള്‍-
1) സംസ്ഥാനത്തെ സ്പിന്നിംഗ് മില്ലുകളില്‍ നിന്നും മാത്രം നൂല് വാങ്ങി സംഘത്തിന് വിതരണം ചെയ്യേണ്ടതാണ്.
2) ആവശ്യമായ നിബന്ധനകള്‍ ചേര്‍ത്ത് കരാര്‍ ഒപ്പ് വച്ചശേഷം മാത്രം തുകകള്‍ യാണ് ബാങ്കുകള്‍ക്ക് അനുവദിച്ച് നല്‍കേണ്ടതാണ്
3) ലോണ്‍ തുക ചുവടെ ചേര്‍ക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി തിരിച്ചടക്കേണ്ടതാണ്.
| തിരിച്ചടവ് രീതി | വാര്‍ഷിക ഗഡു |
| തിരിച്ചടവ് കാലാവധി | 10 വര്‍ഷം |
| പലിശ നിരക്ക് | 2.75% |
| പിഴപ്പലിശ | ഇല്ല |
| തിരിച്ചടവ് കാലാവധിയുടെ തുടക്കം | ലോണ്‍ തുക പിന്‍വലിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ ആദ്യഗഡുവും അതിനെത്തുടര്‍ന്നുളള ഗഡുക്കള്‍ വരും വര്‍ഷങ്ങളില്‍ അതേ ദിവസവും |
കൈത്തറി മേഖലയില്‍ പുതിയ കൈത്തറി ഉല്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും പുതിയ ഉല്പന്നങ്ങള് അവതരിപ്പിക്കുന്നതിനും, രൂപരേഖകള്‍ അവതരിപ്പിക്കുന്നതിനും ഉല്പന്നങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി സംരംഭകര്‍ക്ക് 40% ഫിക്സഡ് മൂലധനത്തിലും 30% വര്‍ക്കിംഗ് മൂലധനത്തിലും മാര്‍ജിന്‍ മണി ഗ്രാന്റ് നല്‍കിയും ട്രെയിനിംഗ് നല്കി ഈ പദ്ധതി നടപ്പിലാക്കി വരുന്നു.
സ്കീമിന്റെ സവിശേഷതകൾ
വ്യക്തിഗത സംരംഭകര്‍/ പങ്കാളിത്ത സ്ഥാപനങ്ങള്‍/ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍/ സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് കൈത്തറി ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും മൂല്യ വര്ദ്ധനയ്ക്കുമുളള ആനുകൂല്യം ലഭിക്കും. നെയ്ത്ത് ഏറ്റെടുക്കാത്ത യൂണിറ്റ് സാധുവായ ഉദ്യോഗ് ആധാര്‍ ഉളള എം.എസ്.എം.ഇ ആയിരിക്കണം.
മുന്‍ഗണന
സ്വന്തമായി ഭൂമിയുളളവര്‍ക്ക് മുന്‍ഗണന നല്കുന്നു.
പാട്ടകാലാവധി 15 വര്‍ഷത്തില്‍ കുറയാത്തതാണെങ്കില് മാത്രമേ പാട്ടത്തിനെടുത്ത ഭൂമി പരിഗണിക്കൂ.
ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുളള ഡി.എ/ഡി.പി/ കിന്‍ഫ്ര/ കെ.എസ്.ഐ. ഡി.സി/ എം.ഐ.ഇ ലെ ഭൂമി/ഷെഡ് എന്നിവ പരിഗണിക്കും.
യോഗ്യത
ഗുണഭോക്താക്കള്‍ 10-ാം ക്ലാസ് വരെ പഠിച്ചവരും, കൈത്തറി മേഖലയില്‍ പ്രവര്‍ത്തന പരിചയവും വേണം. കൈത്തറി മേഖലയില്‍ 10 വര്‍ഷത്തെ പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഐ.ഐ.എച്ച്.ടിയില്‍ കൈത്തറിയിലോ ടെക്സ്റ്റയില്‍സ് ടെക്നോളജിയിലോ 2 വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഉളളവര്‍ക്കും ഫാഷന്‍ ടെക്നോളജിയില്‍ ഡിപ്ലോമ ഡിഗ്രിയോ ഉളളവര്‍ക്കും മുന്‍ഗണന നല്കുന്നു.
സാമ്പത്തിക സഹായം
ഫിക്സഡ് ക്യാപിറ്റലിന്റെ 40% പരമാവധി 4 വര്‍ഷം രൂപയും വര്‍ക്കിംഗ് ക്യാപിറ്റലിന്റെ 30% പരമാവധി 1,50,000/- രൂപയും സര്‍ക്കാര്‍ ധനസഹായമായി നല്കുന്നു. ബാക്കി തുക സംരംഭകര്‍ ഫിനാന്‍ഷ്യല്‍ ഇന്സ്റ്റിറ്റ്യൂഷന് വഴി കണ്ടെത്തണം. സംരംഭകര്‍ ടോട്ടല്‍ പ്രോജക്ട് കോസ്റ്റിന്റെ 10% കണ്ടെത്തേണ്ടതാണ്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷ കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ രേഖകളും പ്രോജക്ട് റിപ്പോര്‍ട്ടം ഉള്‍പ്പെടെ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കേണ്ടതും പിന്നീട് വായ്പ ലഭ്യമാക്കുന്നതിനായി ബാങ്കിലേക്കായി ശുപാര്‍ശ ചെയ്യേണ്ടതാണ്. ലോണ്‍ ലഭിച്ച് കഴിഞ്ഞാല്‍ ഐ.ഐ.എച്ച്.ടി വഴി നടപ്പാക്കുന്ന 5 ദിവസത്തൈ ട്രെയിനിംഗിന് പങ്കെടുക്കേണ്ടതാണ്. ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് വായ്പ ലഭ്യമാക്കുന്നതിനായി ബാങ്കില്‍ സമര്‍പ്പിക്കേണ്ടതാണ്. പിന്നീട് മാര്‍ജിന്‍ മണി ഗ്രാന്റിനായി അപേക്ഷ ലഭ്യമാക്കേണ്ടതാണ്.
കുറിപ്പ്;
1) ഭാഗികമായി ഉപയോഗിച്ചിട്ടുളളതും/ ഒരു വര്‍ഷത്തിനുളളില്‍ ഉപയോഗിക്കാതിരിന്നിട്ടുളളതുമായ മാര്‍ജിന്‍ മണി ഗ്രാന്റ് തുക റവന്യൂ റിക്കവറി ആക്ട് പ്രകാരം 12% പലിശയോടുകൂടി തിരിച്ചടയ്ക്കേണ്ടതാണ്.
2) മെഷിനറികള്‍ 5 വര്‍ഷത്തിനുളളില്‍ വില്ക്കാന് പാടില്ല
3) മാര്‍ജിന്‍ മണി ഗ്രാന്റ് ലഭ്യമായിട്ടുളള യൂണിറ്റുകളുടെ പരിശോധന നടത്തേണ്ടതാണ്.
തൊഴില്‍ രഹിതരായ 18-40 നും മധ്യേ പ്രായമുളള യുവതീ യുവാക്കളെ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കുക വഴി പരിശീലനം നല്കി വിജയകരമായ നെയ്ത്തുകാരാക്കി മാറ്റുക എന്നുളളതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ അതാത് കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് ഗുണഭോക്താക്കളെ കണ്ടെത്തുന്നു.
പദ്ധതി സവിശേഷതകള്‍
- കുടുംബശ്രീ. മിഷന് വഴി തെരഞ്ഞെടുക്കുന്ന 20 പേരടങ്ങുന്ന ഒരു ബാച്ച്
- 2 ഘട്ടം പരിശീലനം നല്കുന്നു.
- പദ്ധതിയുടെ പ്രാഥമതിക ഘട്ടത്തില്‍ 3 മാസ പരിശീലനം നല്കുന്നു ( ജില്ലാ വ്യവസായത്തിന് കീഴിലുളള സഹകരണ സംഘങ്ങളുടെ ഉപയോഗിക്കാത്തതോ /ഉപയോഗിക്കുന്നതോ ആയഷെഡ്/കെട്ടിടങ്ങള്‍, കടുംബശ്രീ കെട്ടിടം/ഷെഡ്, പരിശീലനത്തില്‍ പങ്കെടുക്കുന്നവരുടെ സ്വന്തം ക്രമീകരണങ്ങള്‍)
- പരിശീലകര്‍, തറി അസംസ്കൃത വസ്തുക്കള്‍ സ്റ്റൈപന്റ് എന്നിവ ഈ കാലയളവില്‍ നല്കുന്നു.
- പ്രാഥമിക ഘട്ട പരിശീലനത്തിനുശേഷം വേതനം നല്കി 3 മാസത്തേക്ക് പ്രൊബേഷനില്‍ നെയ്ത്തുകാരായി ജോലി ചെയ്യുന്നു.
- യുവതീ/യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും കുറഞ്ഞത് 5 വര്‍ഷത്തേക്ക് അവരെ നിലനിര്‍ത്തുന്നതിനുമായി, നെയ്ത്ത്കാരുടെ പ്രാരംഭഘട്ടം പൂര്‍ത്തിയാക്കിയ തിനുശേഷം പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപ പദ്ധതിക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പദ്ധതിയില്‍ ഓരോ വ്യക്തിക്കും 5 വര്‍ഷത്തേക്ക് അതേ തുക സ്വയം സംഭാവന ചെയ്യാന്‍ കഴിയുമെങ്കില്‍ സര്‍ക്കാരില്‍ നിന്നും 250 രൂപയുടെ പ്രതിമാസ വിഹിതം ലഭിക്കും. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് നെയ്ത്തുകാരന് ഒരു മാസം 75 മീറ്റര്‍ തുണി നെയ്തിരിക്കണം.
- ഗുണഭോക്താവിന് ലഭിക്കുന്ന തറിയുടെ ഉടമസ്ഥൻ സർക്കാർ ആയിരിക്കും .കാരണങ്ങളില്ലാതെ വെറുതെ ഇരിക്കുന്ന തറികൾ സർക്കാർ തിരികെ എടുക്കുന്നതാണ് .
- ജനറൽ മാനേജർ ചെയർമാനും കുടുംബശ്രീ ജില്ലാ ഓഫീസർ കൺവീനർ ആയും ഉള്ള കമ്മിറ്റി ഈ പദ്ധതി അവലോകനം ചെയ്യുന്നതായിരിക്കും.
ഒന്നാംഘട്ട പരിശീലനം
പങ്കെടുക്കുന്നവരുടെ എണ്ണം/ബാച്ച്-20
| ക്രമ നമ്പർ | ഘടകത്തിന്റെ പേര് | തുക (ലക്ഷത്തിൽ ) |
| 1 | 10 തറികള്‍ക്ക് 3 മാസത്തേക്കുളള അസംസ്കൃതവസ്തു | 1 ലക്ഷം |
| 2 | ഒരു ഗുണഭോക്താവിന് 25 ദിവസം 200 വെചച് 3 മാസത്തേക്ക് സ്റ്റൈപന്റ് ( 20 x 200x25x 3 ) | 3 ലക്ഷം |
| 3 | മാസ്റ്റര്‍ വീവര്‍ ട്രെയിനിംഗ് 15000 രൂപ വെച്ച് മാസത്തേക്ക് ( 15000 X 3) | 54 ലക്ഷം |
| 4 | അസിസ്റ്റന്റ് മാസ്റ്റര്‍ വീവര്‍ക്ക് 12000 രൂപ വെച്ച് 3 മാസത്തേക്ക് (12000 X 3) | 36 ലക്ഷം |
| 5 | ലൂം ഒന്നിന്ന് 50000/- രൂപ വെച്ച് 10 എണ്ണം ( 10 X5000) | 5 ലക്ഷം |
| 6 | പലവക | 10 ലക്ഷം |
| 7 | ആകെ | ആകെ |
| 8 | 25 ബാച്ച്കള്ക്ക് 25x10 | 250 ലക്ഷം |
രണ്ടാം ഘട്ടം പരിശീലനം
| ക്രമ നമ്പർ | ഘടകത്തിന്റെ പേര് | തുക (ലക്ഷത്തിൽ ) |
| 1 | ഒരു ഇന്‍കുബേറ്റര്‍ 125 രൂപ വേജ് സപ്പോര്ട്ടിനത്തില് 25 ദിവസം മൂന്ന് മാസത്തേക്ക് (125 X 25X20X 3) | 1.875 ലക്ഷം |
| 2 | ബാക്കി 10 തറികള്‍ക്ക് 50000 രൂപ (5000X10 ) | 5 ലക്ഷം |
| 3 | 1 ബാച്ച് | 6.875 |
| 4 | 25 ബാച്ച് | 142.5 |
അപേക്ഷിക്കേണ്ട വിധം
അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ വ്യവസായ കേന്ദ്രം ശുപാര്‍ശ ചെയ്ത് നല്കുന്നു.
ചെക്ക് ലിസ്റ്റ്
- കമ്മിറ്റി തീരുമാനം
- നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ശുപാര്‍ശയും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടെ ശുപാര്‍ശ വേണം)
- പ്രായം തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി യുടെ പകര്‍പ്പ്
- പരിചയ സമ്പത്ത്
പരിശീലന തുക ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ പേരിലോ/ കുടുംബശ്രീ. ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ പേരിലുളള പി.എസ്.റ്റി.എസ്.ബി /എസ്.പി.എല്‍ റ്റി.എസ്.ബി എന്നീ അക്കൗണ്ടുകളിലേക്കാണ് ഫണ്ട് നല്‍കുന്നത്.
കൈത്തറി മേഖലയിലെ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനും പ്രോത്സാഹനത്തിലും വേണ്ടിയുളളതാണ് ഈ പദ്ധതി. ക്ഷേമ നിധി ബോര്‍ഡിന്റെ കീഴില്‍ വരുന്ന നെയ്ത്തുകാര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.നെയ്ത്ത് തൊഴിലാളിയുടെ കൂലിയുടെ 8% തുക ഇതിലേക്കായി ഈടാക്കുകയും അത്രയും തന്നെ തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്യുന്നു.
വരിക്കാരന്റെ വേതനത്തില്‍ നിന്നും ഓരോ മാസവും 8% തുക ഫണ്ടിലേക്ക് ഈടാക്കുകയും അത്രയും തുക സര്‍ക്കാര്‍ വിഹിതമായി ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. വരിക്കാരുടെ വിഹിതം അടച്ച ശേഷം ഓരോ മാസവും സര്‍ക്കാര്‍ വിഹിതത്തിനുളള അപേക്ഷ അതിനുളള മാസം 15 ന് മുമ്പായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മുമ്പാകെ സമര്പ്പിക്കേണ്ടതുംജനറല് മാനേജര്‍ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ വിഹിതം അനുവദിക്കുന്നതുമാണ്.
ലഘുവിവരണം
കൈത്തറി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കേരളത്തിലെ പ്രാഥമിക കൈത്തറി സംഘങ്ങള്‍, ഹാന്റക്സ്, ഹാന്‍വീവ് എന്നിവര്‍ അവരുടെ സ്ഥാപനത്തിന് കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെ വിലയുടെ 20% പരമാവധി 20 ലക്ഷം രൂപ വരെ പ്രതിവര്‍ഷം സബ്സിഡിയായി നല്കുന്ന ഒരു പദ്ധതിയാണ് ഇത്.
ആര്‍ക്കൊക്കെ ലഭിക്കും
പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍/ഹാന്റക്സ്/ഹാന്‍വീവ് എന്നിവര്‍ക്ക് ആനുകൂല്യം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
എല്ലാ അപേക്ഷകളും അതാത് ജില്ലാ വ്യവസായ കേന്ദ്രം മുഖേന കൈത്തറി വസ്ത്ര ഡയറക്ടര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അര്‍ഹത/മാനദണ്ഡങ്ങള്‍
വിശദമായ മാനദണ്ഡങ്ങള്‍ക്ക് ചുവടെ പറയുന്ന സര്‍ക്കാര്‍ ഉത്തരവ് കാണുക.
ജി.ഒ(ആര്.ടി) നം.201/1998/ഐ.ഡി തീയതി 09/03/1993.
പ്രധാനമായും കൈത്തറി മേഖലയുടെ ആധുനികവത്ക്കരണം ലക്ഷ്യമാക്കികൊണ്ടുള്ള പദ്ധതിയാണിത്. 1) തറി അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനും തറികളുടെ ഭാഗിക അറ്റകുറ്റ പണികൾക്കുമുള്ള ധനസഹായം 2) നെയ്ത്ത് 3) ചായം മുക്കലും പ്രിന്റിംഗും 4) മൂല്യവർദ്ധിത ഉത്പന്നങ്ങൾ 5) അടിസ്ഥാന സൗകര്യങ്ങൾ 6) വർക്ക്ഷെഡിന്റെയും കോമൺ ഫെസിലിററി സെന്ററുകളുടെയും നവീകരണം 7) ഉത്പാദനത്തിൽ സാങ്കേതിക മേന്മ വർദ്ധിപ്പിക്കലും നെയ്ത്തുകാർക്ക് പുതിയ സാങ്കേതിക വിദ്യ കൈമാറലും 8) വനിതാ നെയ്ത്തുകാർക്ക് റെസ്റ്റ് റൂം, സ്റ്റോറേജ് സൗകര്യം, ടോയിലറ്റ് സൗകര്യം എന്നിവയ്ക്ക് ഊന്നൽ നല്‍കികൊണ്ട് കൈത്തറി മേഖലയുടെ ആധുനികവൽക്കരണ പരിപാടികൾ നിറവേറ്റുവാൻ സാധിക്കുന്നത്. പരമ്പരാഗത സംസ്ക്കാരത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും കോട്ടം തട്ടാതെ കൈത്തറി വ്യവസായത്തെ മുഴുവനായും മാറ്റുക എന്നതാണ് ടി പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
ചുവടെ ചേർക്കുന്ന ഘടകങ്ങൾക്കാണ് ടി പദ്ധതി പ്രകാരം തുക അനുവദിച്ച് നല്‍കുന്നത്.
- തറി അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനും തറികളുടെ ഭാഗിക അറ്റകുറ്റ പണികൾക്കുമുള്ള ധനസഹായം.
- ഉത്പാദനത്തിൽ സാങ്കേതിക മേന്മ വർദ്ധിപ്പിക്കുന്നതിനും നെയ്ത്തുകാർക്ക് പുതിയ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുമുള്ള പദ്ധതി.
- പ്രാധമിക കൈത്തറി സഹകരണ സംഘങ്ങളിലെ വർക്ക്ഷെഡുകളുടെ നവീകരണം.
- വ്യക്തിഗത നെയ്ത്തുകാർക്കുള്ള വർക്ക്ഷെർഡ് നവീകരണം.
- ഡൈഹൗസ് നവീകരണം.മേൽ നിർദ്ദേശമനുസരിച്ചു മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച മാങ്ങാട്ടുപറമ്പ ക്ലസ്റ്ററിന്റെ മാർച്ച് മുതൽ നവംബര്‍ 2022 വരെയുള്ള എല്ലാ ചെലവുകളും ഉൾപ്പെടുത്തി കരട് നടപടിക്രമം പരിശോധനയ്യ്ക്കും അംഗീകാരത്തിനും വേണ്ടി സമർപ്പിക്കുന്നു
- ഒരു വീട്ടിൽ ഒരു തറി പദ്ധതി.
- വനിതാ നെയ്ത്തുകാർക്ക് റെസ്റ്റ് റൂം, സ്റ്റോറേജ്, സൗകര്യം, ടോയിലറ്റ് എന്നിവ സജ്ജീകരിക്കുന്നതിനുള്ള ധനസഹായം.
തറി അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനും തറികളുടെ ഭാഗിക അറ്റകുറ്റ പണികൾക്കുമുള്ള ധനസഹായം
ലഘുവിവരണം
നിലവിലുള്ള തറികളിൽ അനുബന്ധ ഉപകരണങ്ങളായ അച്ച്(റീഡ്), വിഴുത് (ഹീൽഡ്) ഓടം എന്നിവ വാങ്ങിക്കാനും തറികളുടെ ഭാഗിക അറ്റകുറ്റ പണികൾക്കുമായുള്ള പദ്ധതിയാണിത്
ധനസഹായം നൽകുന്ന രീതി
ഹാന്റക്സ്, ഹാൻവീവ്, പ്രാധമിക കൈത്തറി നെയ്ത്തു സംഘങ്ങൾ എന്നിവർക്കു വ്യവസായ വകുപ്പിന്റെ കീഴിലുള്ള കൈത്തറി ഇൻസ്പെക്ടറിൽ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്തന്റെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം നൽകുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആണ് അപേക്ഷ തീർപ്പാക്കുവാനുള്ള ഉദ്യോഗസ്ഥൻ
| ക്രമനമ്പർ | ഘടകം | അനുവദിക്കാവുന്ന പരമാവധി തുക(രൂപയിൽ) |
| 1 | തറി അനുബന്ധ ഉപകരണങ്ങൾ വാങ്ങൽ | 4000 |
| 2 | തറികളിലെ ഭാഗിക അറ്റകുറ്റ പണികൾ | 6000 |
| ആകെ | 10000/- |
II സംഘം കമ്മിറ്റി തീരുമാനം
III സംഘത്തിന്റെ നെയ്ത്തുകാരുടെ വിവരങ്ങൾ അടങ്ങിയ പട്ടിക
Iv ഉപകരണങ്ങൾ വാങ്ങുന്ന/ഭാഗിക അറ്റകുറ്റ പണി നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നുമുള്ള പെർഫോർമ
V സംഘത്തിന്റെ ഹാന്റ് ലൂം മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
VI എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്
VII പദ്ധതി രേഖ.
ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർ
ജില്ലാവ്യവസായ കേന്ദ്രം
ചുവടെ ചേർക്കുന്ന നിബന്ധനകൾ പ്രകാരം മാത്രമേ തുകകൾ അനുവദിക്കൂ.
- സംഘം രജിസ്ട്രാർ അംഗീകാരം നൽകിയ തറികളിൽ മത്രമേ തുക അനുവദിക്കാവൂ
- രണ്ട് വർഷത്തിലൊരിക്കൽ മാത്രമേ തുക അനുവദിക്കൂ
- സ്റ്റോർ പർച്ചേസ് മാനുവൽ കൃത്യമായും പാലിക്കണം
- വാങ്ങുന്ന തറി അനുബന്ധ ഉപകരണങ്ങൾ പൂർണ്ണമായും പുതിയത് ആയിരിക്കണം.
- അനുവദിക്കുന്ന തുക അനുവദിച്ച തീയതി മുതൽ 3 മാസത്തിനകം തന്നെ വിനിയോഗിക്കണം.
വിനിയോഗിക്കാൻ കഴിയാത്ത തുക 14% പലിശസഹിതം തിരികെ സർക്കാരിലേക്ക് അടക്കണം
- അടഞ്ഞു കിടക്കുന്നതോ സമാപ്തീകരണ നടപടികൾക്ക് വിധേയമായതോ ആയ സംഘത്തിലെ തറികൾക്ക് ധനസഹായം നൽകുന്നതല്ല.
ഉത്പാദനത്തിൽ സാങ്കേതിക മേന്മ വർദ്ധിപ്പിക്കുന്നതിനും നെയ്ത്തുകാർക്ക് പുതിയ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുമുള്ള പദ്ധതി.
ലഘുവിവരണം
പ്രസ്തുത പദ്ധതി പ്രകാരം ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും തുണിയുടെ ഗുണം വർദ്ധിപ്പിക്കുവാനും നെയ്ത്തുകാരുടെ ജോലിയുടെ സ്ട്രെയിൻ കുറയ്ക്കുവാനും നല്ല മേന്മയുള്ള തുണികൾ കമ്പോളത്തിൽ കൊണ്ടുവരുവാനും കഴിയും.
- ഡോബി, ജക്കാർഡ്, ഇ.റ്റി.പി (പരമാവധി 15 ലക്ഷം)
- ഡൈയിംഗ് മെഷീൻ
- വീവിംഗ് ഡിവൈസ്
- പ്രസിംഗ് ഡിവൈസ്
- കമ്പ്യൂട്ടർ വിത്ത് ഡിസൈൻ സോഫ്റ്റ് വെയർ
- കളർ മാച്ചിംഗ് മെഷീൻ
- ഹൈഡ്രോ എക്സ്ട്രാറ്റിംഗ്
- ബോബിൻ വൈന്റിംഗ് മെഷീൻ
- ലിഫ്റ്റിംഗ് ഡിവൈസിസ്
- യാൺ ഡൈയിംഗ് മെഷീൻ
- ബോയിലർ
- കാർഡ് പഞ്ചിംഗ് മെഷീൻ
- ബൈന്റിംഗ് മെഷീൻ
- വാർപ്പ് സ്റ്റോപ്പ് മോഷൻ ഡിവേസ്
- ടേക്ക് അപ്പ് മോഷൻ ഡിവൈസ്
- ലേറ്റ് ഓഫ് മോഷൻ ഡിവൈസ്
മേൽ പറഞ്ഞ ഘടകങ്ങൾക്കു പുറമേ പുതിയ ഘടകങ്ങൾ ഉൾപ്പെടുത്താൻ ടെക്നിക്കൽ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
ധനസഹായ നൽകുന്ന രീതി
ഹാന്റക്സ്, ഹാൻവീവ്,പ്രാധമിക കൈത്തറി സംഘങ്ങൾ എന്നിവർക്കു മൊത്തം ധനസഹായത്തിന്റെ 75% സർക്കാർ നൽകും. ആയത് ടെക്നിക്കൽ കമ്മിറ്റിയുടെ പരിഗണന പ്രകാരമാണ്. ടെക്നിക്കൽ കമ്മിറ്റിയിൽ ചുവടെ ചേർക്കുന്നവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
- കൈത്തറി വകുപ്പ് ഡയറക്ടർ- ചെയർമാൻ
- ഡെപ്യൂട്ടി ഡയറക്ടർ, വീവേഴ്സ് സർവ്വീസ് സെന്റർ, കണ്ണൂർ
- എക്സിക്യൂട്ടീവ് ഡയറക്ടർ, ഐ.ഐ.എച്ച്.റ്റി
- മാനേജിംഗ് ഡയറക്ടർ, ഹാന്റക്സ്
- മാനേജിംഗ് ഡയറക്ടർ, ഹാൻവീവ്
- ഫിനാൻസ് ഓഫീസർ, കൈത്തറി വസ്ത്ര ഡയറക്ടർ
- ജോയിന്റ് ഡയറക്ടർ, കൈത്തറി വസ്ത്ര ഡയറക്ടർ-കൺവീനർ
മേൽപ്പറഞ്ഞ കമ്മിറ്റിയിലെ കുറഞ്ഞതു 4 അംഗങ്ങൾ ഉണ്ടായിരിക്കമം. കമ്മിറ്റി ശുപാർശ ചെയ്യുന്ന അപേക്ഷ ചെയർമാന്റെ ശുപാർശയോടെ തീർപ്പാക്കാവുന്നതാണ്.
എങ്ങനെ അപേക്ഷ സമർപ്പിക്കാം
പ്രാധമിക സംഘങ്ങൾ, ഹാന്റക്സ്, ഹാൻവീവ് എന്നിവ വഴി ലഭിക്കുന്ന അപേക്ഷകൾ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ഉൾപ്പെടെ ശുപാർശ ചെയ്ത് അതാത് സർക്കിളിലെ കൈത്തറി ഇൻസ്പെക്ടർ 15 ദിവസത്തിനകം തന്നെ ജനറൽ മാനേജർക്കു സമർപ്പിക്കണം. ജനറൽ മാനേജർക്കു ലഭ്യമാകുന്ന അപേക്ഷ 15 ദിവസത്തിനകം കൈത്തറി വസ്ത്ര ഡയറക്ടർക്ക് അയക്കണം.
ചുവടെ ചേർക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
- അപേക്ഷാ ഫോം-എ
- 00സംഘം കമ്മിറ്റി തീരുമാനം
- നെയ്ത്തുകാരുടെ വിവരങ്ങൾ അടങ്ങിയ പട്ടിക
- ഉപകരണങ്ങൾ വാങ്ങുന്ന സ്ഥാപനങ്ങളിൽ നിന്നുമുള്ള ക്വട്ടേഷനുകൾ
- സംഘത്തിന്റെ ഹാന്റ് ലൂം മാർക്ക് സർട്ടിഫിക്കറ്റ്
- എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്
- പദ്ധതി രേഖ
അപേക്ഷ തീർപ്പാക്കുന്ന അതോറിറ്റി
കൈത്തറി വസ്ത്ര ഡയറക്ടർ
മോണിറ്ററിംഗ് ഏജൻസി
ജില്ലാവ്യവസായ കേന്ദ്രം
സൂചന കണ്ടാലും . ഒാഫിസിലെ 10 KV ,5 KV UPS ന്റെ ഒരു വർഷ കാലയളവിലേക്കുള്ള AMC യ്ക്കുള്ള 32,000/- രൂപയുടെ ബിൽ ഹൈകോൺ സമർപ്പിച്ചിരിക്കുന്നു . ടി തുക അനുവദിച്ചു നല്‍കാവുന്നതല്ലേ , സമ്മതമെങ്കിൽ കരട് നടപടിക്രമം അംഗീകാരത്തിന് വേണ്ടി സമർപ്പിക്കുന്നു .
നിബന്ധനകൾ
ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ കർശനമ്യും പാലിക്കേണ്ടതാണ്.
- പ്രവർത്തനക്ഷമമായ സംഘത്തിന് മാത്രമേ തുക അനുവദിക്കൂ
- സ്റ്റോക്ക് പർച്ചേസ് മാനുവൽ കൃത്യമായും പാലിക്കണം
- വാങ്ങുന്ന ഉപകരണം പുതിയത് ആയിരിക്കമം
- അനുവദിക്കുന്ന തുക അനുവദിച്ച തീയതി മുതൽ 3 മാസത്തിനകം തന്നെ വിനിയോഗിക്കമം. വിനിയോഗിക്കാത്ത തുക 14% പലിശ സഹിതം തിരികെ സർക്കാരിലേക്ക് അടക്കേണ്ടതാണ്.
3) പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളിലെ വർക്ക് ഷെഡുകളുടെ നവീകരണം
ലഘുവിവരണം
പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ വർക്ക് ഷെഡ് റിപ്പയർ ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമായി ഈ പദ്ധതി പ്രകാരം ധനസഹായം നൽകുന്നു.
ധനസഹായം നൽകുന്ന രീതി
പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ വർക്ക് ഷെഡ് റിപ്പയർ ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമായി ഒരു സ്ക്വയർ മീറ്ററിന് 2000/- രൂപ പ്രകാരം പരമാവധി 5 ലക്ഷം രൂപ ഗ്രാന്റായി അനുവദിക്കുന്ന പദ്ധതിയാണിത്. വർക്ക് ഷെഡ്ഡിന്റെ ഉലക്ട്രിഫിക്കേഷൻ, ഫ്ലോറിങ് (ടൈൽസ് ഉൾപ്പെടില്ല), റൂഫിംഗ് (കേടായത് മാറ്റുന്നതിന് മാത്രം) എന്നീ പ്രവർത്തികൾക്ക് ഈ ഫണ്ട് ഉപയോഗിക്കാം. പദ്ധതി നടപ്പിലാക്കേണ്ട കാലയളവ് 12 മാസമാണ്.
എങ്ങനെ അപേക്ഷ സമർപ്പിക്കാം
നിശ്ചിത അപേക്ഷാഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ മുഖാന്തിരം കൈത്തറി വസ്ത്ര ഡയറക്ടർക്കാണ് സമർപ്പിക്കേണ്ടത്. ജനറൽ മാനേജർ വ്യക്തമായ ശുപാർശയോടെ ആവശ്യമായ രേഖകൾ സഹിതം കൈത്തറി വസ്ത്ര ഡയറക്ടർക്ക് അയച്ചു കൊടുക്കുന്നു.
- ഫോം എ യിലുളള അപേക്ഷ
- സംഘം ഭരണസമിതി തീരുമാനം.
- സർവ്വേ നമ്പർ, വാർഡ് നമ്പർ, ബിൽഡിംഗ് നമ്പർ, LSGD – യുടെ പേര് എന്നിവ ഉൾക്കൊളളുന്ന പ്രൈസ് സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും.
- PWD എൻജിനീയർ അല്ലെങ്കിൽ LSGD എൻജിനീയർ അംഗീകരിച്ച പ്ലാനും എസ്റ്റിമേറ്റും.
- മുൻവർഷങ്ങളിലെ സംഘത്തിന്റെ ഓഡിറ്റ് സർട്ടിഫിക്കറ്റുകൾ.
- ജനറൽ മാനേജരുടെ പ്രവർത്തന റിപ്പോർട്ട്.
- വർക്ക് ഷെഡിൽ ജോലി ചെയ്യുന്ന നെയ്ത്തുകാരുടെ വിവരങ്ങൾ (പേര്, അഡ്രസ്സ്, മെമ്പർ നമ്പർ, ഐഡി നമ്പർ (ആധാർ/ഇലക്ഷൻ കാർഡ്), ഫോൺ നമ്പർ).
- വർക്ക് ഷെഡ് പ്രവർത്തിക്കുന്നത് പാട്ടത്തിനെടുത്ത ഭൂമിയിൽ ആണെങ്കിൽ പാട്ടത്തിന്റെ കാലാവധി, ഷെഡ്ഡിൽ ജോലിചെയ്യുന്ന നെയ്ത്തുകാരുടെ എണ്ണം, പാട്ട കാലാവധി തീരുന്ന തീയതി (പാട്ട ഭൂമിയാണെങ്കിൽ പാട്ടക്കാലാവധി 15 വർഷത്തിൽ ചുരുങ്ങാൻ പാടില്ല)
- പ്രോജക്ട് റിപ്പോർട്ട്.
അപേക്ഷ തീർപ്പാക്കുന്ന അതോറിറ്റി
ഡയറക്ടർ, ഹാൻഡ് ലൂം ആന്റ് ടെക്സ്റ്റൈൽസ്
മോണിറ്ററിംഗ് ഏജൻസി
മാനേജർ, (ഹാൻഡ് ലൂം), ഡെപ്യൂട്ടി രജിസ്ട്രാർ, ജില്ലാ വ്യവസായ കേന്ദ്രം
നിബന്ധകൾ
- സംഘത്തെ ഈ സ്കിൽ ആനുകൂല്യത്തിന് പരിഗണിക്കണമെങ്കിൽ
- സംഘത്തിന് സ്വന്തമായോ 15 വർഷത്തിൽ കുറയാത്ത കാലയളവിലേയ്ക്ക് പാട്ടത്തിനെടുത്ത ഭൂമിയിലോ വർക്ക് ഷെഡ് ഉണ്ടായിരിക്കണം.
- സംഘത്തിൽ മുൻ വർഷത്തിൽ 15 –ഓ അതിൽ കൂടുതലോ നെയ്ത്തുകാർ ചുരുങ്ങിയത് 150 ദിവസം എങ്കിലും ജോലി എടുത്തിരിക്കണം.
- നെയ്ത്തുകാരെല്ലാം GIS സ്കീമിൽ ചേർന്നവരാകണം.
- സംഘത്തിന് ഹാൻഡ് ലൂം മാർക്ക് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
- സംഘത്തിലെ എല്ലാ ഉൽപ്പന്നങ്ങളിലും ഹാൻഡ് ലൂം മാർക്ക് ലേബൽ ഉപയോഗിച്ചിരിക്കണം.
- ഐഡി നമ്പർ ഉൾപ്പെടെയുളള നെയ്ത്തുകാരുടെ വിവരങ്ങൾ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കണം.
- സംഘം അസംസ്കൃതവസ്തുക്കൾ വാങ്ങുന്നത് NHDC അല്ലെങ്കിൽ അംഗീകൃതയാൺ ബാങ്കിൽ നിന്നായിരിക്കണം.
- സംഘം സെക്രട്ടറിയുടെ പേരിൽ LSGD –യിൽ കെട്ടിട നികുതി അടച്ചതിന്റെ രേഖകൾ ഉണ്ടായിരിക്കണം.
- ഗ്രാൻഡ് അനുവദിക്കുമ്പോൾ അനുബന്ധ ഫോറത്തിൽ സംഘം ഒരു എഗ്രിമെന്റ് വെച്ചിരിക്കണം. അതിനുശേഷമേ തുക വിതരണം ചെയ്യൂ. ട്രഷറിയിൽ നിന്നും തുക അനുവദിച്ച് ഒരു മാസത്തിനകം എഗ്രിമെന്റ് വെക്കണം.
- സംഘത്തിന് അനുവദിച്ച തുക സംഘത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ/മാനേജർ (ഹാന്റ് ലൂം) – ന്റെയും പേരിൽ ട്രഷറിയിൽ ഒരു ജോയിന്റ് അക്കൗണ്ട് തുറന്ന് അതിൽ നിക്ഷേപിക്കണം. തുക പിൻവലിക്കുമ്പോൾ ജനറൽ മാനേജർ/മാനേജർ (ഹാന്റ് ലൂം) – ന്റെ കൗണ്ടർ സിഗ്നേച്ചർ ആവശ്യമാണ്.
- അനുവദിച്ച തുക ട്രഷറിയിൽ നിന്നും അനുവദിച്ച തീയതി മുതൽ 12 മാസത്തിനകം പൂർണ്ണമായും വിനിയോഗിച്ചിരിക്കണം. വിനിയോഗിക്കാതെ ശേഷിക്കുന്ന തുക പലിശയോടു കൂടി തിരിച്ച് അടക്കുകയും വേണം.
- ട്രഷറിയിൽ നിന്നും തുക അനുവദിച്ച് മൂന്ന് മാസത്തിനകം പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയിരിക്കണം. തുകയുടെ വിനിയോഗം വൈകുന്നത് സംബന്ധിച്ച കാരണം വിനിയോഗ കാലാവധി തീരുന്നതിനു മുമ്പായി തന്നെ കൈത്തറി വസ്ത്ര ഡയറക്ടറെ അറിയിക്കുകയും വേണം.
- അനുവദിച്ച തുക മൂന്നു മാസത്തിൽ കൂടുതൽ വിനിയോഗിക്കാതെ സൂക്ഷിക്കാൻ പാടില്ല.
- ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ തുകയുടെ വിനിയോഗം സംബന്ധിച്ച് നിരീക്ഷണം നടത്തേണ്ടതും പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ സ്ഥിതിഗതികൾ കൈത്തറി വസ്ത്ര ഡയറക്ടഡക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. തുക വിനിയോഗിക്കുന്നതിൽ വീഴ്ചവരുത്തിയാൽ വിനിയോഗ കാലാവധി ദീർഘിപ്പിച്ച് നൽകുന്നതുമല്ല.
- മതിയായ കാരണങ്ങളാൽ കൈത്തറി വസ്ത്ര ഡയറക്ടർക്ക് പരമാവധി 6 മാസം വരെ വിനിയോഗ കാലാവധി ദീർഘിപ്പിച്ച് നൽകാം.
- ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പദ്ധതിക്കായി അനുവദിച്ച തുക പൂർണ്ണമായും നിർദ്ദിഷ്ട ആവശ്യത്തിന് തന്നെയാണ് നിയോഗിച്ചിട്ടുളളത് എന്ന് ഉറപ്പു വരുത്തേണ്ടതും പദ്ധതി പൂർത്തിയായാൽ ഉടൻ തന്നെ അതിന്റെ വിനിയോഗ സാക്ഷ്യപത്രവും കംപ്ലീഷൻ സർട്ടിഫിക്കറ്റും എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റും കൈത്തറി വസ്ത്ര ഡയറക്ടർക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.
- വിനിയോഗ സാക്ഷ്യപത്രം, എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവയോടൊപ്പം സമർപ്പിച്ച കംപ്ലീഷൻ സർട്ടിഫിക്കറ്റ് യോഗ്യതയുളള അധികാരികൾ നൽകിയതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഉറപ്പുവരുത്തിയിരിക്കണം.
- അനുവദിച്ച തുക ദുരുപയോഗം ചെയ്യുകയോ ക്രമക്കേട് നടത്തുകയോ ചെയ്യുന്നപക്ഷം പലിശയോടു കൂടി തുക തിരിച്ചടക്കാൻ സംഘം ബാധ്യസ്ഥരായിരിക്കും. കൂടാതെ ഭാവിയിൽ മറ്റൊരു സ്കീമിലും യാതൊരു ആനുകൂല്യവും സംഘത്തിന് ലഭിക്കുന്നതുമല്ല.
- സംഘങ്ങൾ പദ്ധതി നടപ്പിലാക്കിയ ശേഷം സംഘത്തിലെ ഉൽപ്പാദനം, തൊഴിൽ നൽകിയത് (എത്ര ദിവസം, എത്ര നെയ്ത്തുകാർ എന്നിങ്ങനെ), നൽകിയ വേദനം എന്നിവ സംബന്ധിച്ച ത്രൈമാസ റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട ജനറൽ മാനേജർക്ക് സമർപ്പിക്കേണ്ടതാണ്.
- ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നെയ്ത്തുകാർക്ക് മിനിമം കൂലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
- സംഘം ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും റിക്കാർഡുകളും ശരിയായി എഴുതി സൂക്ഷിക്കേണ്ടതും, ആയത് വകുപ്പുതല ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്കായി ലഭ്യമാക്കേണ്ടതുമാണ്. ഇതിൽ വീഴ്ച വരുത്തിയാൽ ഭാവിയിൽ മറ്റൊരു പദ്ധതി വഴിയും സംഘത്തിന് ആനുകൂല്യം ലഭിക്കുന്നതുമല്ല.
4) വ്യക്തിഗത നെയ്ത്തുകാർക്കുള്ള വർക്ക്ഷെഡു നവീകരണം
ലഘു വിവരണം
പ്രാഥമിക കൈത്തറി സംഘങ്ങളിൽ അംഗങ്ങളായിട്ടുളള നെയ്ത്തുകാർക്ക് അവരുടെ നിലവിലുളള വർക്ക്ഷെഡ് നവീകരിക്കുന്നതിനായി ഈ പദ്ധതി വഴി ധനസഹായം അനുവദിക്കുന്നു.
ധനസഹായം നൽകുന്ന രീതി
വർക്ക്ഷെഡ്ഡിന്റെ റിപ്പയറിനും പരിപാലത്തിനുമായി ആകെ 25000/- രൂപയാണ് ഗ്രാന്റായി അനുവദിക്കുന്നത്. 12 മാസത്തിനുളളിൽ പ്രോജക്ട് നടപ്പിലാക്കിയിരിക്കണം.
ലക്ഷ്യങ്ങൾ
- അനുയോജ്യമായ ജോലി സ്ഥലം ഒരുക്കുന്നതിനായി സഹായിക്കുകയും അങ്ങനെ ഉൽപ്പാദനക്ഷമത കൂട്ടുകയും ചെയ്യുക.
- നെയ്ത്തുകാരുടെ സുരക്ഷിതത്വം ഉറപ്പാക്കൽ.
- ഉൽപ്പന്നതിന്റെ ഗുണമേന്മ സംരക്ഷികൽ.
- ജോലിയിലെ മികവിനു വേണ്ടി നെയ്ത്തുകാർക്ക് പ്രചോദനം നൽകൽ.
- കൂടുതൽ നെയ്ത്തുകാരെ നെയ്ത്ത് ജോലിയിലേക്ക് ആകർഷിക്കാനായി.
എങ്ങനെ അപേക്ഷ സമർപ്പിക്കാം
ബന്ധപ്പെട്ട കൈത്തറി സഹകരണ ഇൻസ്പെക്ടർക്കാണ് സംഘം അപേക്ഷ നൽകേണ്ടത്. കൈത്തറി ഇൻസ്പെക്ടർ വ്യക്തമായ ശിപാർശയോടെ ആവശ്യമായ രേഖകൾ സഹിതം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- ഫോം എ യിലുളള അപേക്ഷ.
- നെയ്ത്തുകാരുടെ വിശദാംശങ്ങൾ (പേര്, അഡ്രസ്സ്, മെമ്പർ നമ്പർ, ഐഡി നമ്പർ (ആധാർ/ഇലക്ഷൻ കാർഡ്), ഫോൺ നമ്പർ).
- മാതൃ സ്ഥാപനത്തിൽ നിന്നുളള അംഗത്വ സർട്ടിഫിക്കറ്റ് (സംഘത്തിൽ നിന്നുളളത്).
- സർവേ നമ്പറും വാർഡ് നമ്പറും കെട്ടിട നമ്പറും LSGD –യുടെ പേരും ഉളള പ്രൈസ് സോഫ്റ്റ് വെയറിലെ പ്ലാനും എസ്റ്റിമേറ്റും.
- PWD എൻജിനീയർ/ LSGD എൻജിനീയർ അംഗീകരച്ച പ്ലാനും എസ്റ്റിമേറ്റും.
- ജനറൽ മാനേജറുടെ റിപ്പോർട്ട്.
- പാട്ടത്തിനെടുത്ത ഭൂമിയിൽ ആണ് വർക്ക്ഷെഡ് എങ്കിൽ പാട്ടത്തിനെടുത്തത് എത്ര വർഷത്തിനാണെന്നും, പാട്ടക്കാലാവധി എന്ന് തീരുമെന്നും വ്യക്തമാക്കണം. (പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ പാട്ടക്കാലാവധി 15 വർഷത്തിൽ കുറയുവാൻ പാടില്ല)
പ്രോജക്ട് റിപ്പോർട്ട്.
അപേക്ഷ തീർപ്പാക്കുന്ന അതോറിറ്റി
ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം.
മോണിറ്ററിംഗ് ഏജൻസി
മാനേജർ (ഹാൻഡ് ലൂം), ഡെപ്യൂട്ടി രജിസ്ട്രാർ, ജില്ലാ വ്യവസായ കേന്ദ്രം.
നിബന്ധനകൾ
- അപേക്ഷിക്കുന്ന നെയ്ത്തുകാരന് സ്വന്തം വർക്ക് ഷെഡ്ഡോ 15 വർഷത്തിൽ കുറയാത്ത
- കാലാവധിയിൽ പാട്ടത്തിനെടുത്ത ഭൂമിയിലുളള വർക്ക് ഷെഡ്ഡോ ഉണ്ടായിരിക്കണം.
- നെയ്ത്തുകാരൻ മുൻവർഷങ്ങളിൽ കുറഞ്ഞത് 150 ദിവസമെങ്കിലും സംഘത്തിനു കീഴിൽ ജോലി ചെയ്തിരിക്കണം.
- GIS സ്കീമിൽ ഉൾപ്പെട്ടവർ ആകണം.
- കൈത്തറി ഡയറക്ടറുടെ വെബ് സൈറ്റിൽ ഐഡി നമ്പർ ഉൾപ്പെടെയുളള വിശദാംശങ്ങൾ അപ് ലോഡ് ചെയ്തിരിക്കണം.
- നെയ്ത്തുകാരന്റെ പേരിൽ LSGD –യിൽ കെട്ടിട നികുതി അടച്ചതിന്റെ രേഖകൾ ഉണ്ടായിരിക്കണം.
- ഗ്രാന്റ് അനുവദിക്കുമ്പോൾ നെയ്ത്തുകാരൻ അനുബന്ധ ഫോമിൽ ഒരു കരാർ നടപ്പിലാക്കണം. അതിനുശേഷം മാത്രമേ തുക വിതരണം ചെയ്യുകയുളളൂ. ട്രഷറിയിൽ നിന്നും തുക അനുവദിച്ച് ഒരു മാസത്തിനകം എഗ്രിമെന്റ് വെക്കണം.
- ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ/മാനേജരുടെയും നെയ്ത്തുകാരന്റെയും പേരിൽ ട്രഷറിയിൽ ഒരു ജോയിന്റ് TSB അക്കൗണ്ട് തുടങ്ങി അതിൽ തുക നിക്ഷേപിക്കണം. ജനറൽ മാനേജർ/മാനേജർ കൗണ്ടർസൈൻ ചെയ്തു വേണം തുക പിൻവലിക്കുന്നത്.
- ട്രഷറിയിൽ നിന്നും തുക പിൻവലിച്ച് 12 മാസത്തിനകം തുക പൂർണമായും വിനിയോഗിച്ചിരിക്കണം. വിനിയോഗിക്കാത്ത തുക 12% പലിശയോടു കൂടി തിരിച്ചടക്കണം.
തുക പിൻവലിച്ച് മൂന്ന് മാസത്തിനകം പദ്ധതി നടപ്പിലാക്കേണ്ടതും അതിൽ വരുന്ന കാലതാമസം സംബന്ധിച്ച് വിനിയോഗ കാലാവധിക്കുളളിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറെ വിവരം അറിയിക്കുകയും വേണം. - അനുവദിച്ച തുക വിനിയോഗിക്കാതെ 3 മാസത്തിലധികം സൂക്ഷിക്കാൻ പാടില്ല.
- ജില്ലാ വ്യവസായ കേന്ദ്രം മാനേജർ/ഡെപ്യൂട്ടി രജിസ്ട്രാർ ഇക്കാര്യം നിരീക്ഷിച്ച് ജനറൽ മാനേജർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. തുക വിനിയോഗിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വിനിയോഗ കാലാവധി ദീർഘിപ്പിക്കുന്നതല്ല.
- മതിയായ കാരണങ്ങളാൽ ജനറൽ മാനേജർക്ക് ആറുമാസം വരെ വിനിയോഗ കാലാവധി ദീർഘിപ്പിച്ചു നൽകാം. അടുത്ത 6 മാസത്തേക്ക് കൈത്തറി ഡയറക്ടർക്കും കാലാവധി ദീർഘിപ്പിക്കാം.
- പ്രോജക്ട് പൂർത്തീകരിച്ച ശേഷം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ തുക പൂർണ്ണമായും നിർദ്ദിഷ്ട ആവശ്യത്തിനു തന്നെ വിനിയോഗിച്ചു എന്ന് ഉറപ്പു വരുത്തി വിനിയോഗ സാക്ഷ്യപത്രം, കംപ്ലീഷൻ സർട്ടിഫിക്കറ്റ്, എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവ കൈത്തറി വസ്ത്ര ഡയറക്ടർക്ക് അയച്ചു കൊടുക്കേണ്ടതാണ്.
- ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബന്ധപ്പെട്ട അധികാരികളിൽ നിന്നുളള കംപ്ലീഷൻ സർട്ടിഫിക്കറ്റും വിനിയോഗ സർട്ടിഫിക്കറ്റ്, എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവയോടൊപ്പം സമർപ്പിക്കണം.
- അനുവദിക്കുന്ന തുക ദുരുപയോഗം ചെയ്താൽ ഓരോ നെയ്ത്തുകാരനും 14% പലിശയോടുകൂടി തുക തിരിച്ചടക്കാൻ ബാധ്യസ്ഥനായിരിക്കും. കൂടാതെ ഭാവിയിൽ മറ്റൊരു സ്കീമിലും അവർക്ക് ധനസഹായം അനുവദിക്കുന്നതല്ല.
5) ഡൈഹൗസ് നവീകരണം.
ലഘുവിവരണം
പ്രാഥമിക കൈത്തറി സംഘങ്ങളിലെ നിലവിലുളള ഡൈഹൗസിന്റെ റിപ്പയറിനും പരിപാലനത്തിനും, കേടായതോ ഉപയോഗശൂന്യമായതോ ആയ ഡൈയിംഗ് ഉപകരണങ്ങൾ മാറ്റുന്നതിനും റിപ്പയർ ചെയ്ത് നേരേയാക്കുന്നതിനും ഈ പദ്ധതി വഴി ധനസഹായം അനുവദിക്കുന്നു.
ധനസഹായം നൽകുന്ന രീതി
സംഘങ്ങളിൽ നിലവിലുളള ഡൈഹൗസുകളുടെ റിപ്പയറിനും പരിപാലനത്തിനും കേടായതും ഉപയോഗ ശൂന്യമായതുമായ ഡൈയിംഗ് ഉപകരണങ്ങൾ മാറ്റുന്നതിനും റിപ്പയർ ചെയ്യുന്നതിനും പരമാവധി 5 ലക്ഷം രൂപ പൂർണ്ണമായും ഗ്രാന്റായി അനുവദിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ഗ്രാൻഡ് തുക ഡൈയിംഗ് ഉപകരണങ്ങൾ വാങ്ങുന്നതിനും ഡൈഹൗസിന്റെ പരിപാലന പ്രവർത്തികൾക്കും (ഇലക്ട്രിഫിക്കേഷൻ, ഫ്ലോറിംഗ്, റൂഫിംഗ് മുതലായവ) ഉപയോഗിക്കാം. ഇതിൽ ആകെ പദ്ധതി ചെലവിന്റെ 50% തുക ഡൈയിംഗ് ഉപകരണങ്ങൾക്ക് ചെലവഴിക്കേണ്ടതാണ്. 12 മാസമാണ് പദ്ധതി നിർവ്വഹണത്തിനുളള കാലാവധി.
എങ്ങനെ അപേക്ഷ സമർപ്പിക്കാം
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ മുഖാന്തരം നിശ്ചിത അപേക്ഷാഫോറത്തിൽ കൈത്തറി വസ്ത്ര ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനറൽ മാനേജർ വ്യക്തമായ ശുപാർശയോടെ അപേക്ഷയും അനുബന്ധ രേഖകളും കൈത്തറി വസ്ത്ര ഡയറക്ടർക്ക് അയക്കേണ്ടതാണ്.
- ഫോം എ യിലുളള അപേക്ഷ.
- കൈത്തറി സഹകരണ ഇൻസ്പെക്ടർ സാക്ഷ്യപ്പെടുത്തിയ സംഘം ഭരണസമിതി തീരുമാനം.
- മുൻ വർഷങ്ങളിലെ ഓഡിറ്റ് സർട്ടിഫിക്കറ്റ്.
- ഡൈയിംഗ് ഉപകരണങ്ങൾ വാങ്ങുന്നതിനായി 3 സ്ഥാപനങ്ങളിൽ നിന്നുളള ക്വട്ടേഷനുകൾ.
- റിപ്പയറിംഗ് വർക്കിനായി ഗവ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ/അസിസ്റ്റന്റ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയ പ്രൈസ് സോഫ്റ്റ് വെയറിലെ പ്ലാനും എസ്റ്റിമേറ്റും.
- ജനറൽ മാനേജറിൽ നിന്നുളള പ്രവർത്തന റിപ്പോർട്ട്
- സംഘത്തിലെ നെയ്ത്തുകാരുടെ വിവരങ്ങൾ വെബ് സൈറ്റിൽ എൻട്രി ചെയ്തതു സംബന്ധിച്ചും, ഹാൻഡ് ലൂം മാർക്കിന്റെ ഉപയോഗത്തെ സംബന്ധിച്ചും ഉളള ജനറൽ മാനേജറുടെ സാക്ഷ്യപത്രം.
- എല്ലാ നെയ്ത്തുകരേയും MGBBY, CTF സ്കീമുകളിൽ ചേർത്തിട്ടുണ്ട് എന്നുളള ജനറൽ മാനേജരുടെ സാക്ഷ്യപത്രം.
- ബിൽഡിംഗ് ടാക്സ് അടച്ചതിന്റെയും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചും ഉളള വിശദാംശങ്ങൾ.
- മുൻവർഷങ്ങളിൽ ഉൽപാദനം നടത്തിയ ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ (ഉൽപ്പന്നത്തിന്റെ പേര്, അളവ്, ഉൽപ്പന്നത്തിന്റെ വില എന്നിവ).
അപേക്ഷ തീർപ്പാക്കുന്ന അതോറിറ്റി
ഡയറക്ടർ, ഹാൻഡ് ലൂം ആന്റ് ടെക്സ്റ്റൈൽസ്
മോണിറ്റിറിംഗ് ഏജൻസി
ഡെപ്യൂട്ടി രജിസാട്രാർ, ജില്ലാ വ്യവസായ കേന്ദ്രം
നിബന്ധനകൾ
- താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണച്ചാണ് സംഘത്തിന് ധനസഹായം അനുവദിക്കുക
- സംഘത്തിന്റെ സ്ഥലത്തോ 15 വർഷത്തിൽ കുറയാത്ത കാലയളവിലേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലോ സംഘത്തിന് സ്വന്തമായി ഡൈഹൗസ് ഉണ്ടായിരിക്കണം.
- പതിനഞ്ചോ അതിലധികമോ നെയ്ത്തുകാർ സംഘത്തിൽ ജോലി ചെയ്യേണ്ടതും അവർ മുൻവർഷങ്ങളിൽ 150 ദിവസമെങ്കിലും ജോലി ചെയ്തവരും ആകണം.
- MGBBY, CTF എന്നീ സ്കീമുകളിൽ നെയ്ത്തുകാർ ചേർന്നിരിക്കണം.
- സംഘത്തിന് ഹാൻഡ് ലൂം മാർക്ക് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
- സംഘത്തിൽ എല്ലാ ഉൽപ്പന്നങ്ങൾക്കും ഹാൻഡ് ലൂം മാർക്ക് ഉപയോഗിക്കണം.
- നെയ്ത്തുകാരുടെ വിവരങ്ങൾ (ഐഡി നമ്പർ ഉൾപ്പെടെ) കൈത്തറി ഡയറക്ടറുടെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിരിക്കണം.
- അസംസ്കൃത വസ്തുക്കൾ വാങ്ങി സംഘത്തിൽ വെച്ച് ഡൈയിംഗ് പ്രവർത്തനങ്ങൾ ചെയ്യുന്നു എങ്കിൽ
- തുക അനുവദിച്ചതിനു ശേഷം സംഘം അനുബന്ധ ഫോമിൽ ഒരു എഗ്രിമെന്റ് നടപ്പിലാക്കണം അതിനുശേഷമേ തുക വിതരണം ചെയ്യുകയുളളൂ ട്രഷറിയിൽ നിന്നും തുക അനുവദിച്ച ഒരു മാസത്തിനകം എഗ്രിമെന്റ് വെക്കണം.
- തുക അനുവദിച്ചതിനു കഴിഞ്ഞാൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെയും സംഘത്തിന്റെയും പേരിൽ ഒരു ജോയിന്റ് അക്കൗണ്ട് തുറന്ന് അതിൽ നിക്ഷേപിക്കണം. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൗണ്ടർസൈൻ ചെയ്തു വേണം തുക പിൻവലിക്കേണ്ടത്.
- ഘട്ടം ഘട്ടമായാണ് തുക അനുവദിക്കുന്നത്. ഇൻസ്പെക്ടർ, LSGD എഞ്ചിനീയർ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിക്കണം.
- സിവിൽ വർക്കുകൾ ഉണ്ടെങ്കിൽ ഗവ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ/ അസിസ്റ്റന്റ് എഞ്ചിനീയർ അംഗീകരിച്ച പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കണം.
- ഡൈയിംഗ് ഉപകരണങ്ങൾ വാങ്ങേണ്ടത് നിയമാനുസൃതം ആയിരിക്കണം.
- ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ അംഗീകാരം കിട്ടിയതിനു ശേഷമേ പ്രവർത്തി തുടങ്ങാവൂ.
- ഡൈഹൗസിന്റെ റിപ്പയറിംഗ് വർക്കുകൾ പൂർത്തീകരിച്ച ശേഷം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ/അസിസ്റ്റന്റ് എഞ്ചിനീയറിൽ നിന്നുളള കംപ്ലീഷൻ സർട്ടിഫിക്കറ്റ് സംഘം സമർപ്പിക്കണം.
- ട്രഷറിയിൽ നിന്നും തുക പിൻവലിച്ചു കഴിഞ്ഞ് 12 മാസത്തിനകം തുക പൂർണമായും ചെലവഴിക്കേണ്ടതാണ്. വിനിയോഗിക്കാതെ ബാക്കി തുക ഉണ്ടെങ്കിൽ 12% പലിശയോടുകൂടി തിരിച്ചടയ്ക്കുകയും വേണം.
- ട്രഷറിയിൽ നിന്നും തുക പിൻവലിച്ച് മൂന്ന് മാസത്തിനകം പദ്ധതി നടപ്പിലാക്കണം. കൂടാതെ തുക വിനിയോഗിക്കുന്നതിലെ കാലതാമസം സംബന്ധിച്ച് കൈത്തറി വസ്ത്ര ഡയറക്ടറെ അറിയിക്കേണ്ടതുമാണ്.
- അനുവദിച്ച തുക മൂന്നു മാസത്തിലധികം വിനിയോഗിക്കാതെ സൂക്ഷിക്കാൻ പാടില്ല.
- ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഗ്രാന്റ് തുകയുടെ വിനിയോഗം നിരീക്ഷിക്കേണ്ടതും പദ്ധതി നിർവഹണം സംബന്ധിച്ച വിവരം കൈത്തറി വസ്ത്ര ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. തുക വിനിയോഗിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വിനിയോഗ കാലാവധി ദീർഘിപ്പിച്ച് നൽകുന്നതുമല്ല.
- മതിയായ കാരണങ്ങൾ കൊണ്ട് കൈത്തറി ഡയറക്ടർക്ക് പരമാവധി 6 മാസ കാലത്തേക്ക് വിനിയോഗ കാലാവധി ദീർഘിപ്പിച്ച് നൽകാം.
- ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നിർദ്ദിഷ്ട ആവശ്യത്തിനു തന്നെയാണ് തുക വിനിയോഗിച്ചിട്ടുളളതെന്ന് ഉറപ്പു വരുത്തേണ്ടതും ആയതിന്റെ വിനിയോഗ സാക്ഷ്യപത്രം, എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്, യോഗ്യരായ അധികാരികളിൽ നിന്നുളള കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ കൈത്തറി വസ്ത്ര ഡയറക്ടർക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.
- അനുവദിച്ച തുക ദുരുപയോഗം ചെയ്താൽ 14% പലിശയോടുകൂടി തിരിച്ചടയ്ക്കാൻ സംഘം ബാധ്യസ്ഥരായിരിക്കും. ഭാവിയിൽ ഒരു സ്കീമിലും സംഘത്തിന് ധനസഹായം അനുവദിക്കുന്നതുമല്ല.
- ഓരോ സംഘവും സംഘത്തിലെ ഉൽപ്പാദനം, തൊഴിൽ നൽകിയത് (എത്ര ദിവസം, എത്ര നെയ്ത്തുകാർ, എത്ര അനുബന്ധ തൊഴിലാളികൾ എന്നിങ്ങനെ), വേതനം നൽകിയത് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയ ത്രൈമാസ റിപ്പോർട്ട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് സമർപ്പിക്കേണ്ടതാണ്. ബന്ധപ്പെട്ട ജനറൽ മാനേജർ സർക്കാർ വിജ്ഞാപന പ്രകാരം ഉളള മിനിമം വേജസ്സ് നെയ്ത്തുകാരന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണ്.
- സംഘം ശരിയായ രീതിയിൽ അക്കൗണ്ടുകളും റിക്കാർഡുകളും എഴുതി സൂക്ഷിക്കേണ്ടതും വകുപ്പുതല പരിശോധനയ്ക്കായി ലഭ്യമാക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം തുടർന്ന് യാതൊരു ധനസഹായവും അനുവദിക്കുന്നതല്ല.
നിബന്ധനകൾ
- അപേക്ഷകന് ഈ ധനസഹായം ലഭിക്കുന്നതിനായി സ്വന്തമായോ, പത്തുവർഷമായി കൈവശത്തിലുളളതോ ആയ വീടും അതിൽ തറി സ്ഥാപിക്കുന്നതിനു മാത്രമായി കുറഞ്ഞത് 100 സ്ക്വയർഫീറ്റ് എങ്കിലും സ്ഥലവും ഉണ്ടായിരിക്കണം.
- ഗുണഭോക്താവ് പദ്ധതി ചെലവിന്റെ 75% തുക ലഭിച്ചുകഴിഞ്ഞാൽ ഇൻവോയ്സ് പ്രകാരമുളള തുകയുടെ ബാക്കി 25% തുക ഏതെങ്കിലും ധനകാര്യസ്ഥാപനത്തിൽ അപേക്ഷകന്റെയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെയും പേരിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ടിൽ മുൻകൂറായി നിക്ഷേപിക്കേണ്ടതാണ്.
- അപേക്ഷകൻ ഗുണഭോക്തൃ വിഹിതം അടച്ചുകഴിഞ്ഞാൽ ജനറൽ മാനജർ 75% തുക അനുവദിക്കേണ്ടതും ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതുമാണ്.
- ഇൻവോയിസ് പ്രകാരമുളള തറിയുടെ വില വിതരക്കാരന് തറി വിതരണം ചെയ്യുന്നതിന് മുൻപോ ശേഷമോ നൽകാം എന്നാൽ ജനറൽ മാനേജരും ഗുണഭോക്താവും ഒപ്പുവെച്ച ഒരു ചെക്ക് മുഖാന്തരം ആയിരിക്കണം അത്.
- ഏതെങ്കിലും ഘട്ടത്തിൽ അനുവദിച്ച തുക ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ ജനറൽ മാനേജർ ആവശ്യപ്പെടുന്ന പക്ഷം തുക അനുവദിച്ച തീയതി മുതൽ 14% പലിശയോടു കൂടി അപേക്ഷകൻ തുക തിരിച്ചടക്കേണ്ടതാണ്.
- അപേക്ഷകൻ ഡിമാന്റ് നോട്ടീസ് കിട്ടിയതിനു ശേഷവും തുക തിരിച്ചടക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികൾ വഴി തിരിച്ചുപിടിക്കുന്നതുമാണ്.
- ഗുണഭോക്തൃ വിഹിതവും ഗ്രാന്റ് തുകയും സ്വന്തം നിലയ്ക്ക് എടുത്ത് തറി വാങ്ങുകയും വീട്ടിൽ അത് വിജയകരമായി സ്ഥാപിക്കുകയും ചെയ്ത് വിതരണക്കാരിൽ നിന്നുളള അതിന്റെ ഒറിജിനൽ ബില്ല് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനജർ മുമ്പാകെ സമർപ്പിക്കുയം ചെയ്താൽ 30 പ്രവർത്തി ദിവസങ്ങൾക്കുളളിലോ അല്ലെങ്കിൽ സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനുളളിലോ ഏതാണോ ആദ്യത്തേത് അതിനുളളിൽ ഗ്രാന്റ് തുക അനുവദിക്കുന്നതാണ്. എന്നാൽ ഗ്രാന്റിനുളള മുൻകൂർ അപേക്ഷ ആവശ്യമാണ്.
- എല്ലാ ഗുണഭോക്താക്കളും ഈ പദ്ധതി വഴിയുളള ഗ്രാന്റ് ലഭിക്കുന്നതിനായി 200/- രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒരു എഗ്രിമെന്റ് വെക്കേണ്ടതാണ്.
- പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ ഇടയ്ക്കിടെ പരിശോധന നടത്തേണ്ടതാണ്.
- ഓരോ തറിയ്ക്കും ജില്ലാ വ്യവസാ കേന്ദ്രത്തിൽ നിന്നും അനുവദിക്കുന്ന ഒരു റഫറൻസ് നമ്പർ ഉണ്ടായിരിക്കും. ഈ തറി, ഗ്രാന്റ് അനുവദിച്ച് മൂന്നു വർഷത്തിനുളളിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ മുൻകൂർ അനുമതി കൂടാതെ യോതൊരു കാരണവശാലും കൈമാറാനോ, രൂപമാറ്റം വരുത്താനോ, കളയാനോ, കേടു വരുത്താനോ പാടില്ല.
- തുക അനുവദിച്ച തീയതി മുതൽ മൂന്നു മാസത്തിനകം വിനിയോഗിച്ചില്ലെങ്കിൽ സർക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ടതാണ്.
- അനുവദിക്കുന്ന തുയ്ക്ക് ഗുണഭോക്താവ് ശരിയായ രസീത് നൽകേണ്ടതാണ്.
6) ഒരു വീട്ടിൽ ഒരു തറി പദ്ധതി
ലഘുവിവരണം
വീട്ടിൽ പണിപ്പുര ഉണ്ടായിരിക്കുന്നതും ഇതോടൊപ്പം കൈത്തറി സംഘത്തിലെ പമിപ്പുരയിൽ നെയ്യുവാൻ കഴിയുന്നതുമായ നെയ്ത്തു അറിയുന്നവർക്കു നൽകുന്ന പദ്ധതിയാണിത് .ഒരാൾക്ക് സ്വന്തമയും നെയ്യുവാൻ അറിയുന്നതും എന്നാൽ സ്വന്തമായി തറിയില്ലാത്തതും വീട്ടിൽ വർക്ക്ഷെഡ് ഉള്ളതും അതുപോലെ സംഘത്തിലെ ജോലി ചെയ്യുവാൻ കഴിയുന്നതുമായവർക്കാണ് പ്രസ്തുത പദ്ധതിയുടെ നേട്ടം ലഭിക്കുന്നത്.
എങ്ങനെ അപേക്ഷ സമർപ്പിക്കാം
കേരളത്തിൽ ജനിച്ചതും 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള നെയ്ത്തിൽ 5 വർഷമെങ്കിലും പരിചയമുള്ളതും സർക്കാരിന്റെയും സർക്കാർ അംഗീകരിച്ച് മറ്റു സ്ഥാപനങ്ങളിൽ നിന്നും നെയ്ത്ത് സർട്ടിഫിക്കറ്റ് ലഭിച്ചതുമായ ഒരാൾക്ക് പ്രസ്തുത പദ്ധതിയിൽ മേൽ അപേക്ഷ നൽകാവുന്നതാണ്.
പരമാവധി 40,000/- രൂപയാണ് അനുവദികാകവുന്നത്. ഇതിൽ 75% സർക്കാർ വിഹിതവും ബാക്കി 25%
ബെനിഫിഷറി വിഹിതവുമായിരിക്കും. ലഭ്യമാകുന്ന അപേക്ഷകൾ അതാത് സർക്കിളിലെ കൈത്തറി ഇൻസ്പെക്ടർമാർ 15 ദിവസത്തിനകം തന്നെ ശുപാർശ ചെയ്ത് ജനറൽ മാനേജർക്ക് സമർപ്പിക്കേണ്ടതാണ്. ജനറൽ മാനേജർ 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- അപേക്ഷയുടെ ഫോം എ
- നെയ്ത്തുകാരന്റെ പ്രായം, താമതിക്കുന്ന സ്ഥലം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനോടൊപ്പം ആധാർ കാർഡിന്റെ പകർപ്പ്.
- നെയ്ത്തു പരിചയ സർട്ടിഫിക്കറ്റ്
- ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ പ്രൊഫോർമ ഇൻവോയ്സ്
- ഗുണഭോക്താവിന്റെ വിഹിതം സംബന്ധിച്ചുള്ള രേഖകൾ
6) ഉത്പാദിപ്പിക്കുന്ന തുകകൾ മാർക്കറ്റ് ചെയ്യാമെന്നുള്ള രേഖ.
അപേക്ഷ തീർപ്പാക്കുന്ന അതോറിറ്റി
കൈത്തറി വസ്ത്ര ഡയറക്ടർ
മോണിറ്ററിംഗ് അതോറിറ്റി
ജില്ലാവ്യവസായ കേന്ദ്രം
നിബന്ധനകൾ
- നെയ്ത്തുകാരനു തറികൾ സ്ഥാപിക്കുന്നതിനായി കുറഞ്ഞത് 100 Sq.ft സ്ഥലം ഉണ്ടായിരിക്കണം.
- ജനറൽ മാനേജരുടെയും ഗുണഭോകാവിന്റെയും ജോയിന്റ് അക്കൗണ്ടിൽ ഗുണഭോക്താവിന്റെ വിഹിതമായ 25% ഉം സർക്കാർ വിബിതമായ 75% തുകയും നിക്ഷേപിക്കണം.
- തറി സപ്ലൈ ചെയ്ത ഏജൻസിക്കു ജനറൽ മാനേജരും ഗുണഭോക്താവും ഒപ്പിട്ട് ചെക്ക് വഴി തുക റിലീസ് ചെയ്യണം.
- ഏതെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ അനുവദിച്ചിരുന്ന തുക 14% പലിശ സഹിതം സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടതാണ്.
- ഗുണഭോകാതാവിന് അനുവദിച്ചിരുന്ന തുക യഥാസമയം സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കാടെ വന്നാൽ റവന്യൂ രിക്കവറി വഴി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
- കമ്പനി ഉപകരണങ്ങൾ സപ്ലൈ ചെയ്തതിന്റെ ഒറിജനൽ ബില്ലുകൾ ജനറൽ മാനേജർക്കു സമർപ്പിക്കണം.
- ഗുണഭോക്താവ് 200/- രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒരു എഗ്രിമെന്റ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമർപ്പിക്കണം.
- ജനറൽ മാനേജരുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ ഉപകരണങ്ങൾ സ്ഥാപിച്ചു പ്രവർത്തിക്കുന്നതുവരെ ഇൻസ്പെക്ഷൻ നടത്തേണ്ടതാണ്.
- അനുവദിക്കുന്ന തറികളിൽ ജനറൽ മാനേജരുടെ നേതൃത്വത്തിൽ തറി നമ്പർ ഇടേണ്ടതാണ്.
- അനുവദിച്ചിരുന്ന തുക അനുവദിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം വിനിയോഗിക്കുവാൻ കഴിയാതെ വന്നാൽ സർക്കാരിലേയ്ക്കു തിരിച്ചടയ്ക്കേണ്ടതാണ്.
- ലഭ്യമായ തുകയിൽ മേലുള്ള രസീതു എഗ്രിമെന്റ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമർപ്പിക്കണം.
- ജനറൽ മാനേജരുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ വഴി ഉപകരണങ്ങൾ സ്ഥാപിച്ചു പ്രവർത്തിക്കുന്നതുവരെ ഇൻസ്പെക്ഷൻ നടത്തേണ്ടതാണ്.
7) വനിതാ നെയ്ത്തുകാർക്ക് റെസ്റ്റ് റൂം, സ്റ്റോറേജ്, സൗകര്യം, ടോയിലറ്റ് എന്നിവ സജ്ജീകരിക്കുന്നതിനുള്ള ധനസഹായം.
ലഘുവിവരണം
സ്ത്രീ നെയ്ത്തുകാർക്ക് ആവശ്യമായ വിശ്രമ മുറി, ടോയ് ലറ്റ്, സംഭരണ സൗകര്യങ്ങൾ എന്നിവ ഇല്ലാത്ത ഫാക്ടറി ടൈപ്പ്, കോട്ടേജ് ടൈപ്പ് വിത്ത് കോമൺ വർക്ക് ഷെഡ് എന്നീ തരം സംഘങ്ങൾക്ക് അവ സ്ഥാപിക്കുന്നതിനുളള ധനസഹായം നൽകുന്ന പദ്ധതിയാണിത്.
ധനസഹായം നൽകുന്ന രീതി
അർഹതയുളള ഫാക്ടറി ടൈപ്പ് കൈത്തറി സഹകരണ സംഘങ്ങൾക്കും കോമൺ വർക്ക്ഷെഡ് ഉളള കൈത്തറി സഹകരണ സംഘങ്ങൾക്കും പരമാവധി നാലര ലക്ഷം രുപ പൂർണ്ണമായും ഗ്രാന്റ് ആയി അനുവദിക്കും. ഇതിൽ 4 ലക്ഷം രൂപ സ്റ്റോർ ഫെസിലിറ്റിയോട് കൂടിയ പുതിയ റെസ്റ്റ് റൂമിന്റെ നിർമാണത്തിനാണ്. അതിന് കുറഞ്ഞത് 225 സ്വയർ ഫിറ്റെങ്കിലും വിസ്തൃതി ഉണ്ടായിരിക്കണം കൂടാതെ RCC നിർമ്മിതിയോ PWD നിരക്ക് അനുസരിച്ചുളള RCC നിർമ്മിതിയോ ആവണം. ബാക്കി 50,000/- രൂപ നിലവിലുളള ടോയ്ലറ്റിന്റെ പരിപാലനത്തിനാണ്. അത് അനുയോജ്യമായ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ അനുവദിക്കും. ഗ്രാന്റ് തുകയേക്കാളും പ്രോജക്ട് എസ്റ്റിമേറ്റ് കൂടുതലാണെങ്കിൽ അധികമായി വരുന്ന തുക സംഘം വഹിക്കണം. റസ്റ്റ് രൂമിനുളള ധനസഹായം ലഭിച്ച് 10 വർഷത്തിനുളളിലും ടോയ് ലറ്റിനുളള ധനസഹായം ലഭിച്ച് 3 വർഷത്തിനുളളിലും ഇതേ ധനസഹായം ഏതൊരു സംഘത്തിനും ലഭിക്കുന്നതുമല്ല.
- ഫോം എ
- സംഘം ഭരണസമിതി തീരുമാനം.
- ഒരു ഗവൺമെന്റ് എൻജിനീയറോ ഗവൺമെന്റ് അംഗീകൃത ഏജൻസിയിലെ എൻജിനീയറോ സാക്ഷ്യപ്പെടുത്തിയ പ്രൈസ് സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും.
- അവസാന മൂന്നു വർഷത്തെ ഓഡിറ്റ് സർട്ടിഫിക്കറ്റുകൾ.
- നിശ്ചിത സംഘത്തിന്റെ പൊസ്സഷൻ സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ലീസ് എഗ്രിമെന്റ് എന്നിവ.
- വസ്തു നികുതി അടച്ചതിന്റെ രസീത്.
- അപേക്ഷ തീർപ്പാക്കുന്ന അതോറിറ്റി, ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം.
- മോണിറ്ററിംഗ് ഏജൻസി.
നിബന്ധനകൾ
ഒരു സംഘത്തെ ഈ സ്കീമിൽ പരിഗണിക്കണമെങ്കിൽ
(a) സംഘത്തിന് സ്വന്തമായി വർക്ക്ഷെഡ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ 15 വർഷത്തിൽ കുറയാത്ത കാലാവധിയിൽ ലീസിനെടുത്ത സ്ഥലത്ത് വർക്ക്ഷെഡ് ഉണ്ടായിരിക്കണം.
(b) സംഘത്തിൽ അഞ്ചോ അതിലധികമോ വനിതാ നെയ്ത്തുകാർ മുൻവർഷത്തിൽ ചുരുങ്ങിയത് 150 ദിവസങ്ങളെങ്കിലും ജോലിയെടുത്തിരിക്കണം.
- ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
- സംഘത്തിലെ എല്ലാ നെയ്ത്തുകാരും CTF, PMJJBY പദ്ധതികളിൽ ചേർന്നിട്ടുണ്ടെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഉറപ്പുവരുത്തിയിരിക്കണം.
- സംഘത്തിലെ എല്ലാ നെയ്ത്തുകാരുടെയും വിവരങ്ങൾ കൈത്തറി ഡയറക്ടറുടെ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഉറപ്പുവരുത്തിയിരിക്കണം.
- സംഘത്തിലെ എല്ലാ ഉൽപ്പന്നങ്ങളിലും ഹാന്റ് ലൂം മാർക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഉറപ്പുവരുത്തിയിരിക്കണം.
- കൈത്തറി സംഘങ്ങൾ ഗവൺമെന്റ് വകുപ്പ് അല്ലെങ്കിൽ സർക്കാർ അംഗീകൃത ഏജൻസി മുഖേന ഡെപ്പോസിറ്റ് വർക്കുകൾ ആയി പ്രവർത്തികൾ നടത്തണം.
- സംഘം അനുയോജ്യമായ ഡിപ്പാർട്ട്മെന്റോ ഏജൻസിയോ പ്രവർത്തി നിർവഹണത്തിനായി തെരഞ്ഞെടുത്ത് ജനറൽ മാനജരെ വിവരമറിയിച്ച ശേഷം അവർക്ക് പ്രവർത്തികളുടെ ചുമതലകൾ ഏൽപ്പിക്കാവുന്നതാണ്.
- പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത് പ്രൈസ് സോഫ്റ്റ് വെയറിൽ ആയിരിക്കണം.
- അപേക്ഷ എസ്റ്റിമേറ്റും ആവശ്യമായ രേഖകളും സഹിതം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കാണ് സമർപ്പിക്കേണ്ടത്. അപേക്ഷയുടെ സൂക്ഷ്മ പരിശോധനകൾക്കു ശേഷം ജനറൽ മാനേജർ പ്രവർത്തികൾക്കുളള ഭരണപരമായ അനുമതി നൽകുന്നു. ഭരണപരമായ അനുമതി ലഭിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട വകുപ്പ് അല്ലെങ്കിൽ അംഗീകൃത ഏജൻസി സാങ്കേതിക അനുമതി നൽകണം. സാങ്കേതിക അനുമതി ലഭിച്ചതിനു ശേഷം ജനറൽ മാനേജർ സംഘത്തിന് ഗ്രാന്റ് തുക അനുവദിക്കും.
- ഗ്രാന്റ് അനുവദിക്കുമ്പോർ അനുബന്ധ ഫോറത്തിൽ സംഘം ഒരു എഗ്രിമെന്റ് വെക്കേണ്ടതാണ്. അതിനുശേഷമേ തുക അനുവദിക്കൂ. ട്രഷറിയിൽ നിന്നും തുക ലഭിച്ച് ഒരു മാസത്തിനകം സംഘം എഗ്രിമെന്റ് വെച്ചിരിക്കണം.
- ജനറൽ മാനേജർ അനുവദിച്ച ഗ്രാന്റ് തുക സംഘത്തിന്റെയും ജനറൽ മാനേജരുടെയും പേരിൽ ഒരി ബാങ്കിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കണം.
- ട്രഷറിയിൽ നിന്നും തുക അനുവദിച്ച് 12 മാസത്തിനുളളിൽ അനുവദിച്ച തുക പൂർണ്ണയായും ചെലവഴിച്ചിരിക്കണം.
- ട്രഷറിയിൽ നിന്നും തുക ലഭിച്ച് 3 മാസത്തിനുളളിൽ പ്രജക്ട് നടപ്പിലാക്കാൻ തുടങ്ങണം.
- മൂന്നു മാസത്തിലധികം പ്രസ്തുത തുക വിനിയോഗിക്കാതെ സൂക്ഷിക്കാൻ പാടില്ല.
- ഗ്രാന്റ് തുകയുടെ വിനിയോഗം ജനറൽ മാനേജർ നിരീക്ഷിക്കേണ്ടതാണ്.
- പ്രവർത്തി പൂർത്തിയാക്കിയശേഷം പെട്ടെന്നുതന്നെ അനുവദിച്ച തുക പൂർണ്ണമായും നിർദ്ദിഷ്ട ആവശ്യത്തിനു തന്നെയാണ് വിനിയോഗിച്ചിട്ടുളളത് എന്ന് ഉറപ്പുവരുത്തി ജനറൽ മാനേജർ KFC Form 44 –ലുളള വിനിയോഗ സാക്ഷ്യപത്രവും, വാല്യുവേഷൻ സർട്ടിഫിക്കറ്റും, കംപ്ലീഷൻ സർട്ടിഫിക്കറ്റും കൈത്തറി വസ്ത്ര ഡയറക്ടർക്ക് അയച്ചു കൊടുക്കേണ്ടതാണ്.
- അനുവദിച്ച തുക ദുരുപയോഗം ചെയ്യുന്ന പക്ഷം ഓരോ സംഘവും 14% പലിശയോടു കൂടി പ്രസ്തുത തുക തിരിച്ചടക്കാൻ ബാധ്യസ്ഥരായിരിക്കും. മാത്രമല്ല ആ സംഘത്തിന് ഭാവിയിൽ മറ്റൊരു പദ്ധതി വഴിയും യാതൊരു ആനുകൂല്യവും ലഭിക്കുന്നതുമല്ല.
1. പ്രൊഫഷണല്‍ ഡിസൈനര്‍മാരുടെ നിയമനം
ലഘുവിവരണം - പ്രൊഫഷണല്‍ ഡിസൈനര്‍മാരുടെ നിയമനം എന്ന പദ്ധതി പ്രകാരം ഹാന്റക്സ്, ഹാന്‍വീവ് എന്നിവിടങ്ങളിലെ ഡിസൈന്‍ സെന്ററുകളില്‍ ആകെ 10 പ്രൊഫഷണല്‍ ഡിസൈനര്‍മാരെ നിയമിക്കുന്നതിന് അംഗീകാരം നല്കി വരുന്നു. പ്രൊഫഷണല്‍ ഡിസൈനര്‍മാര്‍ കണ്ണൂരിലെ ഐ.ഐ.എച്ച്.ടി യുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും റെഡിമെയ്ന്ന് തുണിത്തരങ്ങള്‍, ഹോം ഫര്‍ണിഷിംഗ് , ഷൗല്ഡര് ബാഗ് മുതലായവയുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. കൂടാതെ സാരി ഹാന്‍ഡ് പ്രിന്റിംഗ് ആന്റ് ബ്ലോക്ക് പ്രിന്റിംഗ് ചുരിദാര്‍ എംബ്രോയിഡറി തുടങ്ങിയ ജോലികളിലും പ്രൊഫഷണല്‍ ഡിസൈനര്‍മാര്‍ ഏര്‍പ്പെടുന്നു.
ആര്‍ക്കൊക്കെ ലഭിക്കും
ഹാന്റക്സ്, ഹാന്‍വീവ് എന്നിവിയിലെ ഡിസൈന്‍ സെന്ററുകളില്‍ ഐ.ഐ.എച്ച്.ടി കണ്ണൂര്‍ നിയമിക്കുന്ന പ്രൊഫഷണല്‍ ഡിസൈനര്‍മാര്‍ക്ക് പരമാവധി 20000/- രൂപ ശമ്പളം ലഭിക്കുന്നത്. ഇവരുടെ ഹാജര്‍ നിലയും പ്രവര്‍ത്തനവും മുന്‍നിര്‍ത്തിയാണ് ശമ്പളം നല്‍കുന്നത്.
എങ്ങനെ അപേക്ഷിക്കാം
ഹാന്റക്സ്, ഹാന്‍വീവ് , ഐ.ഐ.എച്ച്.ടി കണ്ണൂര്‍ എന്നിവര്‍ പ്രൊഫഷണല്‍ ഡിസൈനര്‍മാരുടെ പ്രവര്‍ത്തനം , ഹാജര്‍ നില എന്നിവ പരിശോധിച്ച് ബോധ്യപ്പെട്ടാണ് അപേക്ഷ നല്‍കുന്നത്. കൈത്തറി ഡയറക്ടറേറ്റിലേക്ക് ഐ.ഐ.എച്ച്.ടി കണ്ണൂരാണ് അപേക്ഷ നല്‍കുന്നത്.
മാനദണ്ഡങ്ങള്‍-
പ്രൊഫഷണല്‍ ഡിസൈനര്‍മാരുടെ പ്രവര്‍ത്തനം, ഹാജര്‍നില എന്നിവ പരിശോധിക്കപ്പെടുന്നു. ഡിസൈനര്‍മാരുടെ ഒരു മാസത്തേക്കുളള അനുവദനീയ അവധി ഒരു ദിവസമാണ്.
2) ഐ.ഐ.എച്ച്.ടി കണ്ണൂരിന് പരിശീലന ചിലവ് ഇനത്തില്‍ തുക നല്‍കുന്നത്
കേരള സര്‍ക്കാരില്‍ നിന്നുളള സാമ്പത്തിക സഹായത്താലാണ് പ്രധാനമായും ഐ.ഐ.എച്ച്.ടി കണ്ണൂര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനം നടത്തുന്ന വിവിധ കോഴ്സുകളില്‍ നിന്നുളള വരുമാനം സ്ഥാപനത്തിന്റെ ഭരണ ചെലവുകള്‍ വഹിക്കുന്നതിന് ധാരളമല്ല. പരിശീലന ചെലവുകള്‍ , സ്റ്റാഫിനുളള ശമ്പള്, പ്രോജക്ട് നടപ്പിലാക്കുന്നതിനുളള ചെലവുകള്‍ അറ്റകുറ്റ പണികള്ക്കായുളള ചെലവുകള്‍ എന്നിവ ഇതില്‍പ്പെടും.
ആര്‍ക്കൊക്കെ ലഭിക്കും - ഐ.ഐ.എച്ച്.ടി കണ്ണൂരിന്
എങ്ങനെ അപേക്ഷിക്കാം ;- പ്രൊപ്പോസല്‍ ഐ.ഐ.എച്ച്.ടി കണ്ണൂര്‍ സമര്‍പ്പിക്കുന്നു.
മാനദണ്ഡങ്ങള്‍ ;- ഐ.ഐ.എച്ച്.ടി കണ്ണൂരിന് പരിശീലന ചിലവിനത്തില്‍ തുക നല്കുന്നു.
3) സ്റ്റൈപ്പന്റ് ( ഐ.ഐ.എച്ച്.ടി കളിലെ കേരളത്തില്‍ നിന്നുമുളള ഡി.എച്ച്.ടി.ടി വിദ്യാര്‍ത്ഥികള്‍ക്ക് )
വിവിധ ഐ.ഐ.ഐ.എച്ച്.ടി കളില്‍ കൈത്തറി സാങ്കേതിക വിദ്യയില്‍ ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റ് നല്കുന്ന പദ്ധതിയാണിത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
പത്താംസ്റ്റാന്ഡേര്ഡ് പാസ്സോ, തത്തുല്യമായ യോഗ്യതയോ ആവശ്യമാണ്.
എങ്ങനെ അപേക്ഷിക്കാം
വിവിധ ഐ.ഐ.എച്ച്.ടി കള്‍ക്കാണ് നിശ്ചിത മാതൃകയിലുളള അപേക്ഷയും മറ്റനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടത്. കൈത്തറി & ടെക്സ്റ്റയില്‍സ് ഡയറക്ടറോ, പ്രതിനിധിയോ ഐ.ഐ.എച്ച്.ടി കണ്ണൂരിന്റെ പ്രതിനിധി ബന്ധപ്പെട്ട ഐ.ഐ.എച്ച്.ടി പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുക്കുന്നത്.
മാനദണ്ഡങ്ങള്‍ ;- പത്താം സ്റ്റാന്‍ഡേര്‍ഡ് പാസ്സോ, തത്തുല്യമായ യോഗ്യതയോ ആവശ്യമാണ്. വിവിധ ഐ.ഐ.എച്ച്.ടി കള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൈത്തറി & ടെക്സ്റ്റയില്‍സ് ഡയറക്ടറോ പ്രതിനിധിയോ ഐ.ഐ.എച്ച്.ടി കണ്ണൂരിന്റെ പ്രതിനിധി , ബന്ധപ്പെട്ട ഐ.ഐ.എച്ച്.ടി പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുക്കുന്നത്.
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി
കൈത്തറി മേഖലയിൽ സർക്കാർ നടപ്പിലാക്കിയ പദ്ധതികളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന പദ്ധതിയാണ് സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കി വരുന്നത്. സ്കൂൾ കുട്ടികൾക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭ്യമാക്കുന്നതിനും, കൈത്തറി നെയ്ത്തു തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനവും കൂടുതൽ തൊഴിൽ ദിനങ്ങളും ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സർക്കാർ പ്രസ്തുത പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ യൂണിഫോം പദ്ധതി 2016 നവംബർ മാസത്തിൽ സർക്കാർ ഉത്തരവാകുകയും, 2017-18 അധ്യയന വർഷം മുതൽ നടപ്പിലാക്കി വരുകയും ചെയ്യുന്നു.
നിലവിൽ 6152 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. കൂടാതെ 300-ൽ പരം പ്രാഥമിക സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ്, ഐ.ഐ.എച്ച്.ടി തുടങ്ങിയ സ്ഥാപനങ്ങളും, കേരളത്തിലെ എല്ലാ സഹകരണ സ്പിന്നിങ് മില്ലുകളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.
ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും 2 ജോഡി യൂണിഫോം വിതരണം ചെയ്യുന്നു. നിലവിൽ പ്രതി വർഷം 9.50 ലക്ഷം കുട്ടികൾക്ക് 42.50 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ആരംഭഘട്ടം മുതൽ ഇതുവരെ 236.32 ലക്ഷം മീറ്റർ യൂണിഫോം തുണിയാണ് കുട്ടികൾക്ക് വിതരണം ചെയ്തിട്ടുള്ളത്. പദ്ധതിക്കായി ഇതുവരെ സർക്കാർ 601.48കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ആയതിൽ 356.95 കോടി രൂപ നെയ്ത്തു കൂലിയിനത്തിൽ തൊഴിലാളികൾക്ക് വിതരണം ചെയ്തിട്ടുണ്ട്.
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നെയ്ത്തുക്കാർക്ക് മാത്രമല്ല കേരളത്തിലെ എല്ലാ സഹകരണ സ്പിന്നിംഗ് മില്ലുകൾക്കും വളരെയേറെ ആശ്വാസമാകുന്ന പദ്ധതി കൂടിയാണ്. പദ്ധതിക്കാവശ്യമായ നൂൽ കേരളത്തിലെ സഹകരണ സ്പിന്നിംഗ് മില്ലുകളിൽ നിന്നുമാണ് വാങ്ങുന്നത്. സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കിയത് കൈത്തറി മേഖലക്ക് ഒരു പുത്തൻ ഉണർവ് സമ്മാനിച്ചിട്ടുണ്ട്.
യന്ത്രത്തറി വ്യവസായം
ലഘുവിവരണം
ഫാക്ടറി ടൈപ്പ് പ്രാഥമിക യന്ത്രത്തറി സഹകരണ സംഘങ്ങളെ സാമ്പത്തിക സഹായം നല്കി പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനും ഈ പദ്ധതി ഉദ്ദേശിക്കുന്നു.
ആര്‍ക്കൊക്കെ ലഭിക്കും
ഈ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള പവര്‍ലൂം സംഘങ്ങളെ ഈ സ്കീമിന്റെ ഗുണഭോക്തക്കളായി കണക്കാക്കാം.
എങ്ങനെ അപേക്ഷിക്കാം - മേല്‍ ചട്ടപ്രകാരം സഹായത്തിനുളള അപേക്ഷ നിര്‍ദ്ധിഷ്ട ഫോമില്‍ ഇനി പറയുന്ന മേഖകള്‍ ഉള്‍പ്പെടെ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വഴി കൈത്തറി & വസ്ത്ര ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം
1. മാനേജിംഗ് കമ്മിറ്റി/ഡയറക്ടര്‍ ബോര്‍ഡ് തീരുമാനവും ഏറ്റെടുക്കലും നിര്‍ദ്ധിഷ്ട ഫോമില്‍ ഉളളത് (ട്രിപ്ലിക്കേറ്റ്).
2. റിവൈറ്റലൈസഷന്/റുവൈവല് പ്രോജക്ട് (ട്രിപ്ലിക്കേറ്റ്).
അര്‍ഹത
- മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെങ്കിലോ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക നഷ്ടം തുടരാനും സാധ്യതയുണ്ടെങ്കിലോ മൊത്തം നഷ്ടം കാരണം 50% അല്ലെങ്കില്‍ അതില്‍ കൂടുതലോ മൊത്തം മൂല്യമോ അല്ലെങ്കില്‍ ഇ.പി.എഫ്/ഇ.എസ്.ഐ/ബാങ്ക് ക്യാഷ് ക്രെഡിറ്റ് മൂന്ന് വര്‍ഷമോ തുടര്‍ച്ചയായോ കുടിശ്ശിക ആയിട്ടുണ്ടെങ്കിലോ ഉളള സംഘങ്ങള്‍.
- 1. പവര്ലൂമുകള്ക്കുളള പ്രവര്‍ത്തന മൂലധനം 25000/- പരമാവധി 10 ലൂമുകള്‍ക്ക് (2.5 ലക്ഷം വരെ നിജപ്പെടുത്തിയിട്ടുണ്ട്)
- 2. ഇ.എസ്.ഐ/ഇ.പി.എഫ് കുടിശ്ശിക നിവാരണത്തിനുളള ഒറ്റത്തവണ സഹായ പരിധി 3,00,000/- വരെ നിജപ്പെടുത്തിയിട്ടുണ്ട്.
- 3. വാല്യൂ ആഡ്ഡ്ഡ് പ്രൊഡക്ഷന്‍സ് സഹായ പരിധി 5 ലക്ഷം.
- 4. ഉല്‍പ്പന്ന വൈവിധ്യത്തിനുളള സഹായ പരിധി 20,000/- (പെര് ഡിസൈന്‍) പരമാവധി 1,00,000/- രൂപ.
- 5. സാധാരണ പവര്‍ലൂമിനെ റാപിയര് തറികള്‍ ആക്കുക, പവര്ലൂമുകളുടെയും, അനുബന്ധ മെഷിനറികളുടെയും റിപ്പയറിംഗ്, പുതിയ ലൂമുകള്‍ വാങ്ങുക എന്നിവയിലൂടെ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം നടത്തുന്നതിനായുളള സഹായ പരിധി 5 ലക്ഷം.
- 6. മുകളില്‍ സൂചിപ്പിച്ച 5 ഇനങ്ങള്ക്കുമായുളള സഹായ പരിധി പരമാവധി 10 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.
മാനദണ്ഡങ്ങള്‍
വിശദമായ അന്വേഷണത്തിനും ആവശ്യപ്പെട്ട എല്ലാ രേഖകളും ഉള്പ്പെടുത്തിയിട്ടുണ്ടോയെന്നുളള പരിശോധനകള്‍ക്ക് ശേഷം അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടെ പ്രത്യേക ശുപാര്‍ശയോടെ കൈത്തറി & വസ്ത്ര ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം (ആവശ്യമായ എല്ലാ ഡോക്യുമെന്റ്സിന്റെയും രണ്ട് കോപ്പി)
കൈത്തറി & വസ്ത്ര ഡയറക്ടര്‍ താഴെപ്പറയുന്ന നിയമങ്ങളനുസരിച്ച് യോഗ്യതയുളള സംഘങ്ങള്‍ക്ക് സഹായം അനുവദിച്ചു നല്‍കുന്നതാണ്.
- അനുവദിച്ചുകിട്ടുന്ന ധനസഹായം സഹകരണ സംഘം സെക്രട്ടറിയുടെയും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടെയും ജോയിന്റ് അക്കൗണ്ടില്‍ ട്രഷറിയില്‍ നിക്ഷേപിക്കേണ്ടതും ടി തുക പിന്‍വലിക്കുന്നതിന് ജനറല്‍ മാനേജുരുടെ കണ്ടര്സൈന് അത്യാവശ്യവുമാണ്.
- അനുവദിച്ച തുക ട്രഷറിയില്‍ നിന്നും പിന്‍വലിച്ച തീയതി മുതല്‍ 12 മാസത്തിനകം വിനിയോഗിക്കേണ്ടതാണ്.
- മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ വിനിയോഗ കാലാവധി നീട്ടാനുളള അനുമതി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് പരമാവധി 6 മാസവും കൈത്തറി & വസ്ത്ര ഡയറക്ടര്‍ക്ക് ഒരു വര്‍ഷവുമാണ്. കൂടുതല്‍ കാലാവധി ആവശ്യമെങ്കില്‍ സര്‍ക്കാരും അനുവദിക്കുന്നതായിരിക്കും.
- സര്‍ക്കാര്‍ അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും ഉപയോഗിക്കാത്ത ഫണ്ട് കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം പലിശ സഹിതം സര്‍ക്കാരിലേക്ക് തിരിച്ച് അടക്കേണ്ടതാണ്.
- ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനുവദിച്ച തുക വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ആയതിന്റെ വിനിയോഗ സാക്ഷ്യപത്രം കൈത്തറി & വസ്ത്ര ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കുകയും ചെയ്യണം.
- അനുവദിക്കുന്ന തുക സംബന്ധിച്ച നിര്‍ദ്ധിഷ്ട ഫോമില്‍ ഒരു കരാര്‍ വയ്ക്കേണ്ടതാണ്.
- അനുവദിക്കുന്ന ഫണ്ട് ദുര്‍വിനിയോഗം ചെയ്തതായി ശ്രദ്ധയില്‍ പെട്ടാല്‍ ആയത് 12% പലിശസഹിതം തിരിച്ചുപിടിക്കുന്നതാണ്.
- ഓരോ മൂന്നുമാസം കൂടുന്തോറും ഗ്രാന്റ് ലഭ്യമായ സംഘങ്ങള്‍ ഉല്‍പ്പാദനം, തൊഴില്‍ ലഭ്യത, ലാഭ നഷ്ട കണക്കുകള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നല്‍കുകയും മൂന്നുമാസത്തിലൊരിക്കല്‍ ആയത് പരിശോധിച്ച് അവലോകനം ചെയ്യുകയും വേണം.
- സംഘം ശരിയായ രീതിയിലുളള കണക്കുകളും റിപ്പോര്‍ട്ടുകളും സൂക്ഷിച്ചുവയ്ക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വരുമ്പോള്‍ ലഭ്യമാക്കേണ്ടതുമാണ്.
ലഘുവിവരണം
അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്ത ഓഹരി മൂലധനത്തിന്റെ ഇരട്ടി തുക സര്‍ക്കാര്‍ ഓഹരി പങ്കാളിത്തമായി നല്കുന്നു പ്രസ്തുത തുക അസംസ്കൃത വസ്ത്തുക്കള്‍ വാങ്ങുന്നതിനും വര്‍ക്കര്‍ മെമ്പേഴ്സിന് വേതനം നല്‍കുന്നതിനും വിനിയോഗിക്കുന്നു. പ്രസ്തുത തുക ലഭിച്ച തീയതി മുതല്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്.
ആര്‍ക്കൊക്കെ ലഭിക്കും
പ്രാഥമിക പവര്‍ലൂം സഹകരണ സംഘങ്ങള്‍ക്ക്
എങ്ങനെ അപേക്ഷിക്കും
അപേക്ഷയും അനുബന്ധ രേഖകളും അതാത് ജില്ലയിലെ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
അര്‍ഹത
ലാഭകരമായ പ്രവര്‍ത്തനത്തിലൂടെ പുനരുജ്ജീവിപ്പിക്കുകയും സാധാരണ നിലയിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന സംഘങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഓഹരി പങ്കാളിത്തത്തിനു അര്‍ഹതയുളളത്.
മാനദണ്ഡങ്ങള്‍
- ഒരു സംഘത്തിന്റെ ഓഹരി പങ്കാളിത്തം അംഗീകൃത ബൈലോ പ്രകാരം 1:4 എന്ന അനുപാതത്തില്‍ സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുന്നു.
- അനുവദിച്ച തുക ഏതെങ്കിലും സഹകരണ ബാങ്കില്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ആയതു ജില്ലാതല അതോറിറ്റിയുടെയോ അല്ലെങ്കില്‍ അദ്ദേഹം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ കൗണ്ടര്സൈനോടുകൂടിയ ചെക്ക് മുഖേന പിന്‍വലിക്കാവുന്നതാണ്.
- സര്‍ക്കാര്‍ ഓഹരി പങ്കാളിത്തമായി അനുവദിച്ച തുക സംഘത്തിനാവശ്യമായ അസംസ്കൃത സാധനങ്ങള്‍ വാങ്ങുന്നതിനും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ പാടുളളു.
- സൊസൈറ്റിയില്‍ നിന്നും ഷെയര്‍ സര്‍ട്ടിഫക്കറ്റ് ജില്ലാ അതോറിറ്റിയില്‍ ലഭ്യമായി 7 ദിവസത്തിനകം സുരക്ഷിത സൂഷിപ്പിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റിലേക്ക് കൈമാറേണ്ടതാണ്.
സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെ മില്ലുകളിൽ ആരംഭിച്ച ആധുനിക വത്കരണ പ്രക്രിയയുടെ പൂർത്തീകരണം വഴി മില്ലുകളെ ബ്രേക്കീവെൻ അവസ്ഥയിലെത്തിക്കക എന്നതാണ് പദ്ധതി ഉദ്ദേശിച്ചിട്ടുള്ളത്. കാക്കി, ആശുപത്രികളിൽ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ, എന്നിവ ഉല്പാദിപ്പിച്ച് ലഭ്യമാക്കുവാൻ സാധിക്കും. പ്രസ്തുത പദ്ധതിയുടെ ഇതുവരെയുളള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, റിയാബിലൂടെ ഭരണ വകുപ്പ് പരിശോധിച്ച് വിശദവും സമഗ്രവുമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി വിശകലനം ചെയ്ത്, അനുമതി നല്കി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു.
ലഘുവിവരണം
കൈത്തറി മേഖലയുടെ പുരോഗതിയും കൈത്തറി തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി പ്രാഥമിക കൈത്തറി സംഘങ്ങള്‍, ഹാന്റക്സ്, ഹാന്‍വീവ് എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാർ റിബേറ്റ് നല്കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു. ഉത്സവ കാലങ്ങളില്‍ സര്‍ക്കാർ മുന്‍കൂട്ടി തീരുമാനിച്ച ദിവസങ്ങളില്‍ സര്‍ക്കാർ നിശ്ചയിച്ച നിരക്കില്‍ ( 20%) കിഴിവ് നല്കി കൈത്തറി തുണിത്തരങ്ങള്‍ വില്‍പ്പന നടത്തുകയും പ്രാഥമിക കൈത്തറി സംഘങ്ങള്‍, ഹാന്റക്സ്, ഹാന്‍വീവ് എന്നിവരുടെ അപേക്ഷ പ്രകാരം വില്‍പ്പനയിൽ കിഴിവ് നല്കിയ തുക സര്‍ക്കാർ റീഇമ്പേഴ്സ് ചെയ്ത് നല്‍കുകയും ചെയ്യുന്നു. ഇതാണ് സംസ്ഥാന റിബേറ്റ് പദ്ധതി, ഉപഭോക്താക്കള ആകര്‍ഷിക്കുകയും വില്‍പ്പന വര്‍ദ്ധിപ്പിക്കുകയും അതിലൂടെ കൈത്തറി മേഖലയെ പരിപോഷിപ്പിക്കുകയും തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാനുളള സാഹചര്യം ഉണ്ടാക്കുകയും അതുവഴി അവരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുകയും ആണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആര്‍ക്കൊക്കെ ലഭിക്കും
സംസ്ഥാനത്തിനകത്തു പ്രവര്‍ത്തിക്കുന്ന ഉല്‍പ്പാദനമുളള പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍ ഹാന്റക്സ് ഹാന്‍വീവ് എന്നിവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം
വിവിധ ഉത്സവകാലയളവുകളില് സര്‍ക്കാർ നിശ്ചിയിക്കുന്ന ദിവസങ്ങളില്‍ കൈത്തറി സംഘങ്ങള്‍, ഹാന്റക്സ്, ഹാന്‍വീവ് എന്നിവര്‍ക്ക് സര്‍ക്കാർ നിശ്ചയിച്ച കിഴിവ് നല്കി തുണിത്തരങ്ങള്‍ വിറ്റഴിക്കാവുന്നതാണ്. ഈ തുക റീ ഇമ്പേഴ്സ് ചെയ്യാനായി ബന്ധപ്പെട്ട കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍മാര്‍ മുഖേന അതാത് ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനറല്‍ മാനേജര്‍മാർ അപേക്ഷ ശുപാര്‍ശ ചെയ്ത കൈത്തറി & ടെക്സ്റ്റയില്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുന്നു. നിശ്ചിത കാലാവധിക്കുളളില്‍ തന്നെ അപേക്ഷകള്‍ സമര്പ്പിക്കേണ്ടുന്നതാണ്.
അര്‍ഹത
സര്‍ക്കാർ ഓരോ സാമ്പത്തിക വര്‍ഷവും പുറപ്പെടുവിക്കുന്ന റിബേറ്റ് കലണ്ടറില്‍ ഉള്‍പ്പെടുന്ന ദിവസങ്ങളിലെ വില്‍പ്പനയ്ക്ക് മാത്രമേ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍ ഹാന്റക്സ്, ഹാന്‍വീവ് എന്നിവക്ക് റിബേറ്റ് അര്‍ഹതയുളള. ആകെ വില്‍പ്പയുടെ 20% ആണ് റിബേറ്റായി അനുവദിക്കുന്നത് ( സ്കൂള്‍ യൂണിഫോം 30%), വില്‍പ്പന നടത്തുന്നത് 20% വിലക്കുറവില്‍ ആയിരിക്കണം. ഉല്‍പ്പന്നങ്ങളില്‍ ഹാന്റ്ലൂം മാര്‍ക്ക് പതിച്ചിരിക്കണം. അപേക്ഷയോടൊപ്പം ഡയറക്ടറേറ്റില്‍ നിന്നും നല്കിയിട്ടുളള ചെക്ക് ലിസ്റ്റ് പ്രകാരമുളള എല്ലാ രേഖകളും ഉണ്ടായിരിക്കണം. കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍മാർ പരിശോധന നടത്തി രേഖകള്‍ സാക്ഷ്യപ്പെടുത്തണം. ജനറല്‍ മാനേജര്‍ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പരിശോധന നടത്തി അര്‍ഹത ഉളള പക്ഷം ഡയറക്ടറേറ്റിലേക്ക് സമര്‍പ്പിക്കുന്നു. ഡയറക്ടറേറ്റിലെ പരിശോധനയിലാണ് റിബേറ്റിന് അര്‍ഹത നിശ്ചയിക്കുന്നത്. റിബേറ്റ് വില്‍പ്പന കാലയളവ് കഴിഞ്ഞ് 120 ദിവസത്തിനുളളില്‍ ഡയറക്ടറേറ്റില്‍ എത്തുന്ന അപേക്ഷകള്‍ക്കാണ് റിബേറ്റിന് അര്‍ഹതയുളളത്.
മാനദണ്ഡങ്ങള്‍
ചെക്ക് ലിസ്റ്റ്, മാനദണ്ഡങ്ങൾ വിശദികരിക്കുന്ന കത്ത് എന്നിവ ഉള്ളടക്കം ചെയ്യുന്നു .
ലഘുവിവരണം
കുറഞ്ഞ വേതനം മാത്രം നേടുന്ന നെയ്ത്തുകാർക്കേ അനുബന്ധ തൊഴിലാളികൾക്കോ മികച്ച വേതനം ലഭിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിദിനം 150 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ വരുമാനം നേടുന്ന നെയ്ത്തുകാരും പ്രതിദിനം 100 അല്ലെങ്കിൽ അതിൽ കൂടുതൽ സമ്പാദിക്കുന്ന അനുബന്ധ തൊഴിലാളികളും ഈ സ്കീമിന് കീഴിൽ വരും. ഈ സ്കീമിന് കീഴിൽ നിശ്ചയിച്ചിട്ടുള്ള പ്രാധമിക ലക്ഷ്യം തൊഴിലാളികൾക്ക് പ്രിതിദിനം 300 രൂപ വീതം പിന്തുണയോടെ വേതനമായി ലഭിക്കുക എന്നതാണ്. 300 രൂപയ്ക്കു മുകളിൽ സമ്പാദിക്കുന്ന നെയ്ത്തുകാരനോ അനുബന്ധ തൊഴിലാളിയോ ഈ സ്കീമിന് കീഴിൽ വരില്ല.പ്രോത്സാഹനം ഒരു നെയ്ത്തുകാരനോ അനുബന്ധ തൊഴിലാളികൾക്കോ 150 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രതിവർഷം അനുബന്ധതൊഴിലാളികൾക്ക് ഈ സ്കീം പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുള്ള പരമാവധി ദിവസങ്ങൾ 100 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
ആർക്ക് ലഭിക്കും
കൈത്തറി തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും.
എങ്ങനെ അപേക്ഷിക്കാം
ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർ വഴി അപേക്ഷിക്കാം
അർഹത
ഈ സ്കീമിന് അർഹതയുള്ള നെയ്ത്തുകാർ ഒരു കലണ്ടർ മാസത്തിൽ ശരാശരി 10 ദിവസങ്ങൾ ഹാജരായിരിക്കണം. നെയ്ത്തുകാർ നെയ്തു ഫാക്ടറിയിലോ പ്രാധമിക കൈത്തറി സഹകരണ സംഘങ്ങളുടെ പൊതു വർക്ക് ഷെഡുകളിലോ പ്രവർത്തിക്കുന്നവരായിരിക്കണം.
മാനദണ്ഡം
പ്രതിദിനം 150 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ വരുമാനം നേടുന്ന നെയ്ത്തുകാരും പ്രതിദിനം 100 അല്ലെങ്കിൽ അതിൽ കൂടുതൽ വരുമാനം നേടുന്ന അനുബന്ധ തൊഴിലാളികളും ഈ സ്കീമിന് കീഴിൽ വരും.
ലഘുവിവരണം
കൈത്തറി ഉല്പന്നങ്ങലെ ഉപഭോക്താക്കൾക്ക് തിരിച്ചറിയാനും, കൈത്തറി എന്ന വ്യാജേന യന്ത്രത്തറി ഉല്പന്നങ്ങൾ വിപണനം ചെയ്യുന്നതിനെ ഫലപ്രദമായി തടയുന്നതിനും ആവിഷ്ക്കരിച്ച പദ്ധതിയാണ് ഹാന്റ് ലൂം മാർക്ക്. 2010-11 സാമ്പത്തിക വർഷവും, അതിനു ശേഷവും ഹാന്റ് ലൂം മാർക്ക് പദ്ധതിയിൽ രജിസ്ട്രേഷൻ നടത്തിയ സംഘങ്ങൾക്ക് രജിസ്ട്രേഷൻ ഫീസും ഉത്പാദിപ്പിച്ച ഉത്പന്നങ്ങളുടെ ലേബലുകളുടെ 75 ശതമാനവും മടക്കി കിട്ടുന്നതാണ്.
ആർക്ക് ലഭിക്കും
ഈ ധനസഹായം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പ്രാധമിക കൈത്തറി സഹകരണ സംഘങ്ങൾക്കും, ഹാന്റക്സ്, ഹാൻവീവ് എന്നിവർക്കും ലഭ്യമാകുന്നു.
എങ്ങനെ അപേക്ഷിക്കാം
ഹാന്റ് ലൂം മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നോട്ട് 6 ലെ നിർദ്ദേശ പ്രകാരം, ചർച്ച് ചെയ്ത തീരുമാന പ്രകാരം മാറ്റം വരുത്തി റിപ്പോർട്ട് അംഗീകാരത്തിനായി സമർപ്പിക്കുന്നു. സർട്ടിഫിക്കറ്റിന്റെയും രസീതിന്റെയും പകർപ്പുകൾ നിശ്ചിത അപേക്ഷ ഫോറത്തിൽ ബന്ധപ്പെട്ട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് നൽകുകയും, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർമാർ അവരുടെ ശുപാർശ സഹിതം അപേക്ഷകൾ കൈത്തറി ഡയറക്ടർക്ക് നൽകേണ്ടതാണ്. ഹാന്റക്സ് തിരുവനന്തപുരം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വഴിയും ഹാൻവീവ് കണ്ണൂർ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വഴിയുമാണ് അപേക്ഷിക്കേണ്ടത്.
മാനദണ്ഡം
2010-11 സാമ്പത്തിക വർഷവും അതിനു ശേഷവും ഹാന്റ് ലൂം മാർക്ക് പദ്ധതിയിൽ രജിസ്ട്രേഷൻ നടത്തിയ സംഘങ്ങൾക്ക് രജിസ്ട്രേഷൻ ഫീസും സാമ്പത്തിക വർഷവും, അതിനു ശേഷവും ഹാന്റ് ലൂം മാർക്ക് പദ്ധതിയിൽ രജിസ്ട്രേഷൻ നടത്തിയ സംഘങ്ങൾക്ക് ലേബലുകളുടെ 75 ശതമാനവും മടക്കി കിട്ടുന്നതാണ്.
2010 -11 സാമ്പത്തിക വർഷവും, അതിനു ശേഷവും ഹാന്റ് ലൂം മാർക്ക് പദ്ധതിയിൽ രജിസ്ട്രേഷൻ നടത്തിയ സംഘമായിരിക്കണം. ധനസഹായത്തിനുള്ള അപേക്ഷകൾ,കമ്മിറ്റി തീരുമാനത്തിന്റെ പകർപ്പ്, ഈ പദ്ധതി നിലവിൽ വന്നതിനു ശേഷം ഉത്പാദിപ്പിച്ച ഉത്പന്നത്തിന്റെ കണക്കുകൾ, ഹാന്റ് ലൂം മാർക്ക് രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിന്റെയും രസീതിന്റെയും പകർപ്പുകൾ എന്നിവ ബന്ധപ്പെട്ട ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ ശുപാർശ എന്നിവ സഹിതം കൈത്തറി വസ്ത്ര ഡയറക്ർടക്ക് സമർപ്പിക്കേണ്ടതാണ്.