ലഘുവിവരണം : കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്ന കൈത്തറി സംഘങ്ങളുടെ/ കൈത്തറി ഏജൻസികളുടെ ഭൗരിക സാഹചര്യം മെച്ചപ്പെടുത്തി ഉല്പാദനവർദ്ധനവ് നേടുവാനും കൈത്തറി തുണിത്തരങ്ങളുടെ വിപണന സാധ്യത മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാർ സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് മാർക്കറ്റിംഗ് ഇൻസെൻ്റീവ് സ്ക്രീം.
ആർക്കൊക്കെ ലഭിക്കും : സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങൾ. അപെക്സ് സംഘങ്ങൾ, സംസ്ഥാന കൈത്തറി കോർപ്പറേഷനുകൾ. ദേശീയ തലത്തിലുള്ള കൈത്തറി ഓർഗനൈസേഷനുകൾ എന്നിവയ്ക്കാണ് മാർക്കറ്റിങ് ഇൻസെൻ്റീവ് ലഭിക്കുന്നതിന് അർഹത.
എങ്ങനെ അപേക്ഷിക്കാം: മാർക്കറ്റിംഗ് ഇൻസെൻ്റീവ് അപേക്ഷകൾ നിശ്ചിത പ്രൊഫോർമയിൽ ആണ്
സമർപ്പിക്കേണ്ടത്
മാനദണ്ഡങ്ങൾ :
- 2021-22 മുതൽ 2025-26 വരെയുള്ള 5 വർഷമാണ് നിലവിലുള്ള ഗൈഡ്‌ലൈൻസ് പ്രകാരം പദ്ധതി നടപ്പിലാക്കുന്നത്. ഈ 5 വർഷത്തിനുള്ളിൽ പരമാവധി 3 വർഷം മാത്രമേ മാർക്കറ്റിങ് ഇൻസെന്റീവ് ലഭിക്കുകയുള്ളൂ.
- ക്ളയിം പിരിയഡിനു തൊട്ടു മുൻപള്ള 3 വർഷത്തെ കൈത്തറി ഉൽപന്നങ്ങളുടെ ശരാശരി വിറ്റുവരവിന്റെ 10% തുകയാണ് മാർക്കറ്റിങ് ഇൻസെൻ്റീവ് ആയി അനുവദിക്കുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും 50:50 അനുപാതത്തിലാണ് ഫണ്ട് അനുവദിക്കുന്നത്.
- സംസ്ഥാനതല അപെക്സ് സംഘങ്ങൾക്കും കൈത്തറി കോർപറേഷനുകൾക്കും പരമാവധി 100 ലക്ഷം രൂപ കേന്ദ്ര വിഹിതമായി ലഭിക്കാം.
- പ്രാഥമിക സംഘങ്ങൾക്ക് പരമാവധി കേന്ദ്ര വിഹിതം 15 ലക്ഷം രൂപയാണ്.
- സംസ്ഥാന വിഹിതം ലഭിച്ചതിനു ശേഷം മാത്രമേ കേന്ദ്ര വിഹിതം ലഭിക്കുവാൻ വേണ്ടി അപേക്ഷിക്കുവാൻ അർഹതയുള്ളൂ.
- മാർക്കറ്റിങ് ഇൻസെൻറീവ് ആയി ലഭിക്കുന്ന തുക തുല്യമായി കൈത്തറി സംഘം / ഏജൻസികൾക്കും. അംഗങ്ങളായ നെയ്തുകാർക്കും DBT വഴി പങ്കു വക്കേണ്ടതാണ്. മാർക്കറ്റിങ് ഇൻസെൻ്റീവ് തുക റിലീസ് ചെയ്യുമ്പോൾ ഉപഭോക്താക്കളുടെ വിവരങ്ങൾ പബ്ലിക്ക് ഡൊമൈനിൽ സംസ്ഥാന സർക്കാരും നോഡൽ ഏജൻസിയും അപ്ലോഡ് ചെയ്യേണ്ടതാണ്
- മാർക്കറ്റിങ് ഇൻസെൻ്റിവ് ലഭിക്കുവാൻ അർഹതയുള്ള നെയ്തകാരുടെ വിശദ വിവരങ്ങളടങ്ങിയ ലിസ്റ്റ്( പേര്, അംഗത്വ നമ്പർ, അർഹമായ തുക. ആധാർ നമ്പർ, IFSC കോഡ് സഹിതമുള്ള ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ) സമർപ്പിക്കേണ്ടതാണ്.
- ഗൈഡ് ലൈൻസിലെ വ്യവസ്ഥകൾ കർശനമായി പാലിച്ചു കൊണ്ട് നിശ്ചിത സമയ പരിധിക്കുള്ളിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. വ്യവസ്ഥകൾ പാലിക്കാത്ത അപാകതയുള്ള അപേക്ഷകൾ തിരിച്ചയക്കുന്നതാണ്.