ലഘുവിവരണം :- ഗുണമേന്മയുളള അസംസ്കൃത വസ്തുക്കൾ ന്യായമായ വിലയ്ക്ക് യഥാസമയം നെയ്ത്ത്കാര്‍ക്ക് ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുളള പദ്ധതിയാണിത്. ഹാന്‍റക്സ് , ഹാന്‍വീവ് മറ്റ് 6 യാണ്‍ ബാങ്കുകള്‍ എന്നിവ മുഖേനയാണ് ടി പദ്ധതി നടപ്പിലാക്കുന്നത്. യാണ്‍ ബാങ്കുകള്‍ക്ക് നൂല്‍, മറ്റ് അസംസ്കൃത വസ്തുക്കള്‍ എന്നിവ വാങ്ങി പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് പ്രവര്‍ത്തന മൂലധനമായാണ് മാര്‍ജിന്‍ മണി ലോണ്‍ അനുവദിക്കുന്നത്.

ആര്‍ക്കൊക്കെ ലഭിക്കും :- യാണ്‍ ബാങ്കുകള്‍

എങ്ങനെ അപേക്ഷിക്കാം :- ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാർ മുഖാന്തിരം കൈത്തറി വസ്ത്ര ഡയറക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ്.

അര്‍ഹത :- സ്ഥാപനങ്ങളുടെ മൊത്തത്തിലുളള ഇന്‍പുട്ട്, ഔട്ട്പുട്ട് , ലിങ്കേജ് , തൊഴിലവസരങ്ങള്‍ സൃഷ്ടിക്കൽ, ഉഉത്തരവിൻപ്രകാരം

ജൂനിയർ/സീനിയർസൂപ്രണ്ട്ല്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് ഉല്‍പ്പാദന വര്‍ദ്ധനവ്, മൊത്തം വിറ്റ് വരവ് എന്നിവ അടിസ്ഥാനമാക്കി ധനസഹായം നിശ്ചയിക്കുന്നതാണ്. യാണ്‍ ബാങ്കുകളുടെ മുന്‍വര്‍ഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ലോണ്‍ അനുവദിക്കുന്നത്.

മാനദണ്ഡങ്ങള്‍-

1) സംസ്ഥാനത്തെ സ്പിന്നിംഗ് മില്ലുകളില്‍ നിന്നും മാത്രം നൂല്‍ വാങ്ങി സംഘത്തിന് വിതരണം ചെയ്യേണ്ടതാണ്.
2) ആവശ്യമായ നിബന്ധനകള്‍ ചേര്‍ത്ത് കരാര്‍ ഒപ്പ് വച്ചശേഷം മാത്രം തുകകള്‍ യാണ്‍ ബാങ്കുകള്‍ക്ക് അനുവദിച്ച് നല്‍കേണ്ടതാണ്
3) ലോണ്‍ തുക ചുവടെ ചേര്‍ക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി തിരിച്ചടക്കേണ്ടതാണ്.

തിരിച്ചടവ് രീതി വാര്‍ഷിക ഗഡു
തിരിച്ചടവ് കാലാവധി 10 വര്‍ഷം
പലിശ നിരക്ക് 2.75%
പിഴപ്പലിശ ഇല്ല
തിരിച്ചടവ് കാലാവധിയുടെ തുടക്കം ലോണ്‍ തുക പിന്‍വലിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ ആദ്യഗഡുവും അതിനെത്തുടര്‍ന്നുളള ഗഡുക്കള്‍ വരും വര്‍ഷങ്ങളില്‍ അതേ ദിവസവും

 

അപേക്ഷ ഫോറം