ലഘുവിവരണം 

അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്ത ഓഹരി മൂലധനത്തിന്‍റെ ഇരട്ടി തുക സര്‍ക്കാര്‍ ഓഹരി പങ്കാളിത്തമായി നല്‍കുന്നു പ്രസ്തുത തുക അസംസ്കൃത വസ്ത്തുക്കള്‍ വാങ്ങുന്നതിനും വര്‍ക്കര്‍ മെമ്പേഴ്സിന് വേതനം നല്‍കുന്നതിനും വിനിയോഗിക്കുന്നു. പ്രസ്തുത തുക ലഭിച്ച തീയതി മുതല്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്.

ആര്‍ക്കൊക്കെ ലഭിക്കും

പ്രാഥമിക പവര്‍ലൂം സഹകരണ സംഘങ്ങള്‍ക്ക്

എങ്ങനെ അപേക്ഷിക്കും

അപേക്ഷയും അനുബന്ധ രേഖകളും അതാത് ജില്ലയിലെ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

അര്‍ഹത

ലാഭകരമായ പ്രവര്‍ത്തനത്തിലൂടെ പുനരുജ്ജീവിപ്പിക്കുകയും സാധാരണ നിലയിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന സംഘങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഓഹരി പങ്കാളിത്തത്തിനു അര്‍ഹതയുളളത്.

മാനദണ്ഡങ്ങള്‍

  •  ഒരു സംഘത്തിന്‍റെ ഓഹരി പങ്കാളിത്തം അംഗീകൃത ബൈലോ പ്രകാരം 1:4 എന്ന അനുപാതത്തില്‍ സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുന്നു.
  • അനുവദിച്ച തുക ഏതെങ്കിലും സഹകരണ ബാങ്കില്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ആയതു ജില്ലാതല അതോറിറ്റിയുടെയോ അല്ലെങ്കില്‍ അദ്ദേഹം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെയോ കൗണ്ടര്‍സൈനോടുകൂടിയ ചെക്ക് മുഖേന പിന്‍വലിക്കാവുന്നതാണ്.
  • സര്‍ക്കാര്‍ ഓഹരി പങ്കാളിത്തമായി അനുവദിച്ച തുക സംഘത്തിനാവശ്യമായ അസംസ്കൃത സാധനങ്ങള്‍ വാങ്ങുന്നതിനും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ പാടുളളു.
  • സൊസൈറ്റിയില്‍ നിന്നും ഷെയര്‍ സര്‍ട്ടിഫക്കറ്റ് ജില്ലാ അതോറിറ്റിയില്‍ ലഭ്യമായി 7 ദിവസത്തിനകം സുരക്ഷിത സൂഷിപ്പിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റിലേക്ക് കൈമാറേണ്ടതാണ്.

അപേക്ഷ ഫോറം